HOME
DETAILS
MAL
രേഖകളില്ലാത്ത അഞ്ചുലക്ഷം രൂപ കൂടി കണ്ടെടുത്തു
backup
March 27 2019 | 04:03 AM
കോഴിക്കോട്: ജില്ലയില്‍ ഇന്നലെ തെരഞ്ഞെടുപ്പ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ ബേപ്പൂര്‍, തിരുവമ്പാടി മണ്ഡലങ്ങളില്‍ നിന്ന് രേഖകളില്ലാത്ത 5,88,000 രൂപ പിടിച്ചെടുത്തു. തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് എം.സി.സി നോഡല്‍ ഓഫിസര്‍ കൂടിയായ അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഇ.പി മേഴ്സി പറഞ്ഞു.
കഴിഞ്ഞദിവസം ഫ്ളയിങ് സ്ക്വാഡ് വിവിധയിടങ്ങളില്‍ നി ന്നായി അഞ്ചുലക്ഷം രൂപ പിടികൂടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."