കരിപ്പൂരിനെ ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന്
കോഴിക്കോട്: കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന് ഉഡാന്‍ പദ്ധതിയില്‍ വരുമാന നേട്ടം ലഭിക്കില്ലെന്നു ചൂണ്ടിക്കാട്ടി പിന്‍വാങ്ങിയ സാഹചര്യത്തില്‍ കരിപ്പൂരിനെ ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തമെന്ന് മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. ആഭ്യന്തര ടൂറിസത്തിനും ഐ.ടി മേഖലക്കും ഗുണകരമായ ഉഡാന്‍ സര്‍വിസ് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ആരംഭിക്കാന്‍ അധികൃതരെ സമീപിക്കാന്‍ യോഗം തീരുമാനിച്ചു.
കാലിക്കറ്റ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ഡെവലപ്മെന്റ് സൊസൈറ്റി ചെയര്മാന് ഡോ. ഇ. മൊയ്തു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷെവ സി.ഇ ചാക്കുണ്ണി അധ്യക്ഷനായി. അഡ്വ. എം.കെ അയ്യപ്പന്, എം.വി മാധവന്, സുബൈര്‍ കൊളക്കാടന്‍, എം.വി കുഞ്ഞാമു, പി.ഐ അജയന്, പി. ഹാഷിം, കുന്നോത്ത് അബൂബക്കര്‍, കെ.എന്‍ ചന്ദ്രന്, മാനിഷ് മാത്യു മൂലേപ്പാട്ട്, സി.സി മനോജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."