നയീ മന്‍സില്‍ ഒന്നാംഘട്ട പദ്ധതി: ഗൃഹസന്ദര്‍ശനം നടത്തി
കോഴിക്കോട്: തെക്കേപ്പുറം ശബ്ദത്തിന്റെ വിദ്യാഭ്യാസ വിങ്ങായ മിഷന്‍ ഫോര്‍ എംപവര്‍മെന്റ് ഓഫ് തെക്കേപ്പുറം സൊസൈറ്റി, വൈ.ജി.സി ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെയും ലോക ബാങ്കിന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന നയി മന്‍സില്‍ പദ്ധതിയുടെ ഭാഗമായി ഒന്നാം ഘട്ട പദ്ധതി അവതരണവും ഗൃഹസന്ദര്‍ശനവും പൂര്‍ത്തിയാക്കി.
ആദ്യഘട്ടമെന്നോണം വിവിധ റസിഡന്‍സ് അസോസിയേഷനുകളുടെ സഹകരണത്തോടെ കുണ്ടുങ്ങല്‍, കുത്ത്കല്ല്, പടന്ന, പള്ളിക്കണ്ടി, നൈാംവളപ്പ്, കോതി, സൗത്ത് ബീച്ച്, ചാപ്പയില്‍ എന്നീ മേഖലകള്‍ കേന്ദ്രീകരിച്ച് ഗൃഹസന്ദര്‍ശനം നടത്തി പദ്ധതി അവതരണം നടത്തുകയും 185ല്‍ പരം പേരെ പദ്ധതിയുടെ ഭാഗമാക്കുകയും ചെയ്തു. ഫറൂഖ് കോളേജ് എന്‍.എസ്.എസ് ഓഫിസര്‍ ജലീല്‍, എന്‍.എസ്.എസ്‌വളണ്ടിയര്‍മാര്‍, പ്രദേശത്തെ വിവിധ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, എ.വി. സക്കീര്‍ ഹുസൈന്‍, കെ.വി. സുല്‍ഫിക്കര്‍, സി.ടി. ഇമ്പിച്ചിക്കോയ, കാബില്‍ സി.വി, ആദം കാതിരിയകത്ത്, റജ്വ കമാല്‍, ഒമര്‍ എന്നിവര്‍ ഗൃഹസന്ദര്‍ശനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
വരും ദിവസങ്ങളിലും പദ്ധതിയുലേക്കുള്ള രജിസ്‌ട്രേഷന്‍ തുടരും. വിവിധങ്ങളായ കാരണങ്ങളാല്‍ എട്ടാം തരമോ പത്താം തരമോ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത 17നും 35നും ഇടയില്‍ പ്രായമായവര്‍ക്കാണ് പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കുക. ഒന്‍പതു മാസത്തോളം തുടരുന്ന പരിശിലനത്തിന്റെ ഭാഗമാകുന്നവര്‍ക്ക് 10,500 രൂപ സ്‌റ്റൈപന്റും ലഭിക്കും.
കുണ്ടുങ്ങല്‍ ഗവ. യു.പി. സ്‌കൂളും കുറ്റിച്ചിറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുമാണ് കേന്ദ്രങ്ങള്‍. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക: 8281083568.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."