നികുതിവെട്ടിപ്പ് നടത്തുന്നവര്‍ രാജ്യദ്രോഹികള്‍: എ. പ്രദീപ്കുമാര്‍
കോഴിക്കോട്: നികുതിവെട്ടിപ്പ് നടത്തുന്നവര്‍ രാജ്യദ്രോഹികളാണെന്ന് എ. പ്രദീപ്കുമാര്‍ എം.എല്‍.എ. ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയിലെ വിദ്യാര്ഥികള്ക്കെതിരേ സമരം നടത്തിയതിന്റെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തിയതിനു പകരം നികുതി വെട്ടിപ്പു നടത്തുന്നവര്‍ക്കെതിരേയാണ് ഇത്തരം വകുപ്പുകള്‍ ചുമത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജി.എസ്.ടി നടപ്പാക്കിയതിന്റെ ഒന്നാം വര്‍ഷത്തില്‍ സെന്‍ട്രല്‍ ജി.എസ്.ടിയും സെന്‍ട്രല്‍ എക്സൈസും സംയുക്തമായി സംഘടിപ്പിച്ച ജി.എസ്.ടി വാര്‍ഷികഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ സി.ജി.എസ്.ടി ആന്‍ഡ് സെന്‍ട്രല്‍ എക്സൈസ് അഡിഷണല്‍ കമ്മിഷണര്‍ ശിവ പ്രതാപ്സിംഗ് അധ്യക്ഷനായി. എസ്.കെ സുദര്ശന്, എസ്.ജി.എസ്.ടി ഡെപ്യൂട്ടി കമ്മിഷണര്‍ ബിജോയ് ടി. നായര്‍, സി.ജി.എസ്.ടി ആന്‍ഡ് സെന്‍ട്രല്‍ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ ജോണസ് ജോര്‍ജ്, മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് സെക്രട്ടറി നിത്യാനന്ദ കമ്മത്ത്, കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്സ് സെക്രട്ടറി ഡോ. എ.എം ഷരീഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."