കാട്ടുതീയും വരള്‍ച്ചയും: മുതുമലയിലേക്ക് ചോളത്തണ്ട് ഇറക്കുമതി ചെയ്യും
ഗൂഡല്ലൂര്‍: മുതുമല കടുവാ സങ്കേതത്തില്‍ തുടര്‍ന്നുണ്ടായ കാട്ടുതീയും വരള്‍ച്ചയും കാരണം വളര്‍ത്താനകള്‍ക്ക് ഭക്ഷ്യക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ നിന്ന് ചോളത്തണ്ട് ഇറക്കുമതി ചെയ്യുമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.
മുതുമലയിലെ പാം പെക്സ്, തെപ്പക്കാട് തുടങ്ങിയ ക്യാംപുകളിലെ ആനകളെ വനത്തിലേക്ക് മേയാന്‍ വിടലാണ് പതിവ്. സമീപകാലത്തുണ്ടായ വരള്‍ച്ചയും കാട്ടുതീയും കാരണം ആനകള്‍ക്ക് ഭക്ഷ്യക്ഷാമം രൂക്ഷമായിരിക്കയാണ്.
ഇത് തരണംചെയ്യാന്‍ കര്‍ണാടകയില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും ചോളത്തണ്ട് ഇറക്കുമതി ചെയ്യാനാണ് തീരുമാനം.
ഇറക്കുമതി ചെയ്യുന്ന ചോളത്തണ്ടില് നിന്ന് ഒരാനക്ക് 80 കിലോ വെച്ച് നല്കി വരുന്നതായും രാവിലെയും വൈകിട്ടും മുത്താറി തുടങ്ങിയ ധാന്യങ്ങള്‍ കൊണ്ട് പാകം ചെയ്ത ഭക്ഷണങ്ങളും നല്കിവരുന്നതായും വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."