ഗവേഷണ നേട്ടങ്ങള്‍ കര്‍ഷകരിലെത്തിക്കാനുള്ള സംവിധാനം അനിവാര്യം: കലക്ടര്‍
കോഴിക്കോട്: ഗവേഷണ നേട്ടങ്ങള്‍ വളരെ വേഗം കര്‍ഷകരിലേക്ക് എത്തിക്കാനുള്ള സംവിധാനം വേണമെന്നു ജില്ലാ കലക്ടര്‍ യു.വി ജോസ്.
സുഗന്ധവിള ഗവേഷണ കേന്ദ്രത്തിനു സമൂഹത്തിന്റെ വിവിധ തലങ്ങളില്‍, പ്രത്യേകിച്ച് കൃഷിയുമായി ബന്ധപ്പെട്ട് ക്രീയാത്മകമായി ഇടപെടാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ചെലവൂരിലെ ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിന്റെ സ്ഥാപക ദിനാചരണ ചടങ്ങുകള്‍ ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവര്‍ത്തന മികവിനുള്ള അവാര്‍ഡുകള്‍ കലക്ടര്‍ വിതരണം ചെയ്തു. ഐ.ഐ.എസ്.ആര്‍ സ്ഥാപക ഡയറക്ടര്‍ ഡോ. കെ.വി അഹമ്മദ് ബാവപ്പ അധ്യക്ഷനായി. ഗവേഷണ പ്രതിബദ്ധതയാണു കേന്ദ്രത്തിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്രത്തിന്റെ മുന്‍ ഡയറക്ടര്‍മാര്‍, ജീവനക്കാര്‍ പരിപാടിയില്‍ സംബന്ധിച്ചു. ഗവേഷണ കേന്ദ്രം ഡയറക്ടര്‍, ഡോ. കെ. നിര്‍മല്‍ ബാബു, മുന്‍ ഡയറക്ടര്‍ ഡോ. വി.എ പാര്‍ത്ഥസാരഥി സംസാരിച്ചു. ജീവനക്കാര്‍ക്കായി പ്രമുഖ ഡിസൈന്‍ കണ്‍സള്‍ട്ടന്റ് ഡോ. പ്രേം കുമാര്‍ ക്ലാസെടുത്തു. കേന്ദ്രം സന്ദര്‍ശിച്ച നൂറുകണക്കിനു പേര്‍ക്ക് നടീല്‍ വസ്തുക്കള്‍ സൗജന്യമായി വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."