പുഴ വറ്റിവരണ്ടു; കുടിവെള്ള വിതരണം നിലച്ചു
പാനൂര്‍: പാത്തിപ്പാലം പുഴ വറ്റിവരണ്ടതോടെ പാനൂരിലെയും പരിസര പ്രദേശങ്ങളിലെയും കുടിവെള്ള വിതരണം നിലച്ചു. കേരള വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ള പാനൂര്‍ മൊകേരി ത്വരിത ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയാണ് പുഴ വറ്റിവരണ്ടതോടെ പ്രവര്‍ത്തനരഹിതമായത്. മൊകേരി, പന്ന്യന്നൂര്‍ പഞ്ചായത്തുകളിലും പഴയ പാനൂര്‍ പഞ്ചായത്തിലും രണ്ടായിരത്തോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിച്ചിരുന്ന പാത്തിപ്പാലം പുഴയോട് ചേര്‍ന്നുള്ള കുടിവെള്ള പദ്ധതിയാണിത്. വേനല്‍കാലത്ത് വെള്ളം നിലനിര്‍ത്താന്‍ മൂന്നുവര്‍ഷം മുമ്പ് ഷട്ടര്‍ പണിതെങ്കിലും കല്ലുംമണ്ണും നിറഞ്ഞ് വേണ്ടത്ര ഗുണം ലഭിക്കാത്ത സ്ഥിതിയാണ്. ഇവ നീക്കം ചെയ്ത് വരും വര്‍ഷങ്ങളിലെങ്കിലും വെള്ളം നിലനിര്‍ത്താന്‍ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 2007ല്‍ അന്നത്തെ ജലസേചന മന്ത്രിയായിരുന്ന എന്‍.കെ പ്രേമചന്ദ്രനാണ് പദ്ധതി കമ്മിഷന് ചെയ്തത്. വിഷയത്തില്‍ അധികൃതര്‍ കാണിക്കുന്ന അനാസ്ഥയില്‍ ജനം രോഷാകുലരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."