നാമനിര്‍ദേശ പത്രികാസമര്‍പ്പണം നാളെ മുതല്‍; ചിത്രം വ്യക്തമാകാതെ വയനാട്
കല്‍പ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം നാളെ തുടങ്ങും.
വയനാട് മണ്ഡലത്തില്‍ ഇത്തവണ എത്രപേര്‍ മത്സര രംഗത്തുണ്ടാകുമെന്നത് സംബന്ധിച്ച് ഇത് വരെ വ്യക്തമായ ചിത്രമായിട്ടില്ല. നിലവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പി സുനീര്‍, എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി ബാബുമണി കരുവാരക്കുണ്ട് എന്നിവരാണ് രംഗത്തുള്ളത്. സ്വതന്ത്രരായി അഡ്വ. ശ്രീജിത്ത് പെരുമന, നിലമ്പൂര്‍ സ്വദേശിയായ ഷിജോ എം. വര്‍ഗീസ് മത്സര രംഗത്തുണ്ടാകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. പി.പി സുനീര്‍ 30ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. എന്നാല്‍ യു.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ സംബന്ധിച്ച് ഇനിയും വ്യക്തതയായിട്ടില്ല.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 15 മത്സരാര്‍ഥികളാണ് മണ്ഡലത്തിലുണ്ടായിരുന്നത്. എം.ഐ ഷാനവാസ്(കോണ്‍ഗ്രസ്), സത്യന്‍ മൊകേരി (സി.പി.ഐ), പി.ആര്‍ രശ്മില്‍നാഥ് (ബി.ജെ.പി), ജലീല്‍ നീലാമ്പ്ര(എസ്.ഡി.പി.ഐ), റംല മമ്പാട് (വെല്‍ഫയര്‍ പാര്‍ട്ടി), പി.പി സഗീര്‍ (ആം ആദ്മി പാര്‍ട്ടി), വപ്പന്‍ (ബി.എസ്പി), സാം പി. മാത്യൂ സി.പി.ഐ (എം.എല്‍ റെഡ് സ്റ്റാര്‍), സതീഷ് ചന്ദ്രന്‍ (എ.ഐ.ടി.സി) എന്നിവര്‍ക്ക് പുറമേ, സ്വതന്ത്രരായി പി.വി അന്‍വര്‍, സത്യന്‍ താഴേമങ്ങാട്, സത്യന്‍ പുത്തന്‍ വീട്ടില്‍, ക്ലീറ്റസ്, അബ്രഹാം ബെന്‍ഹര്‍, സിനോജ് എ.സി എന്നിവരാണ് മത്സര രംഗത്തുണ്ടായിരുന്നത്.
പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതിയായ എട്ടിന് ശേഷം മാത്രമേ മണ്ഡലത്തിലെ ചിത്രം വ്യക്തമാകുകയൊള്ളു.
ഏപ്രില്‍ നാലുവരെ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ് പത്രിക സ്വീകരിക്കുക. റിട്ടേണിങ് ഓഫിസറുടെ കാര്യാലയത്തിന് നൂറുമീറ്റര്‍ പരിധിക്കുള്ളില്‍ മൂന്നു വാഹനങ്ങള്‍ക്കു മാത്രം സ്ഥാനാര്‍ഥിയെ അനുഗമിക്കാം. വരണാധികാരിയുടെ ഓഫിസിനുള്ളില്‍ സ്ഥാനാര്‍ഥി അടക്കം അഞ്ചുപേര്‍ക്കു മാത്രമാണ് പ്രവേശനം. ഇതു നിരീക്ഷിക്കാന്‍ ഡി.വൈ.എസ്.പിയുടെ റാങ്കില്‍ കുറയാത്ത പൊലിസ് ഉദ്യോഗസ്ഥനെ നോഡല്‍ ഓഫിസറായി നിയമിച്ചിട്ടുണ്ട്. നാമനിര്‍ദേശ പത്രികയോടൊപ്പം ഇത്തവണ സ്ഥാനാര്‍ഥിയുടെ സ്റ്റാമ്പ് സൈസ് ഫോട്ടോ കൂടി സമര്‍പ്പിക്കണം. സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."