കാഫുമലയിലെ അനധികൃത നിര്‍മാണം: ജില്ലാ കലക്ടര്‍ സ്ഥലം സന്ദര്‍ശിക്കണമെന്ന്
താമരശേരി: കൊടുവള്ളി നഗരസഭയിലെ കരീറ്റിപ്പറമ്പ് കാഫുമലയില്‍ അനധികൃത നിര്‍മാണവും മണ്ണെടുപ്പും നടന്ന സ്ഥലം ജില്ലാ കലക്ടര്‍ യു.വി ജോസ് സന്ദര്‍ശിക്കണമെന്ന് കൊടുവള്ളി മണ്ഡലം യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
സംഭവസ്ഥലം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു നേതാക്കള്‍. യാതൊരു അനുമതിയുമില്ലാതെയാണ് നിര്‍മാണ പ്രവൃത്തികള്‍ നടന്നത്. ഇതുമൂലം പ്രദേശത്ത് വന്‍ പാരിസ്ഥിതിക ആഘാതത്തിന് സാധ്യതയുണ്ട്. പദ്ധതി സ്ഥലത്ത് അശാസ്ത്രീയമായി കെട്ടി ഉയര്‍ത്തിയ കൂറ്റന്‍ മതില്‍ ഏതുനിമിഷവും പൊളിഞ്ഞുവീഴുമെന്ന അവസ്ഥയിലാണ്.
ഈ മതില്‍ പൊളിച്ചുമാറ്റി സ്ഥലം പഴയ രൂപത്തിലാക്കണമെന്നും അപകടം വന്നതിനു ശേഷം മാത്രം നടപടികള്‍ കൈക്കൊള്ളുന്ന ഉദ്യോഗസ്ഥ നിലപാട് അവസാനിപ്പിച്ച് ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്നും പ്രദേശവാസികള്‍ക്ക് ഭീഷണിയായ മതില്‍ പൊളിച്ചു നീക്കാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി നേതാക്കള്‍ പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ടി. മൊയ്തീന്‍കോയ, ട്രഷറര്‍ റസാഖ് മാസ്റ്റര്‍, നഗരസഭാ കൗണ്‍സിലര്‍ യു.വി ഷാഹിദ്, പി.കെ.സി സമദ്, പി.സി അബ്ദുല്‍ ബാരി, എന്‍. ജുബൈര്‍, പി.എം.കെ അബ്ബാസ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."