HOME
DETAILS
MAL
'യുവതിയുടെ മരണം: അന്വേഷണം ഊര്‍ജിതമാക്കണം'
backup
March 27 2019 | 05:03 AM
മാനന്തതവാടി: യുവതി ഭര്‍ത്തൃഗ്രഹത്തില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ഒണ്ടയങ്ങാടി വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയും നഗരസഭ കൗണ്‍സിലര്‍ ജേക്കബ് സെബാസ്റ്റ്യനും ആവശ്യപ്പെട്ടു.
വരടിമൂല പേടാപ്പാട്ട് സജിയുടെ ഭാര്യ സൗമ്യ(34) നെയാണ് കഴിഞ്ഞ ദിവസം വീടിനു സമീപത്തെ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കള്‍ മാനന്തവാടി പൊലിസില്‍ പരാതി നല്‍കിയിരുന്നു. സൗമ്യയുടെത് ആത്മഹത്യയല്ലന്നും മറിച്ച് കൊലപാതകമാണെന്ന് സംശയമുണ്ടെന്നും ഇവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."