തിരുവമ്പാടി-മൂന്നാര്‍ കെ.എസ്.ആര്.ടി.സി ബസ് സര്‍വിസ് തുടങ്ങി
തിരുവമ്പാടി: തിരുവമ്പാടിയില്‍നിന്ന് പെരിന്തല്‍മണ്ണ വഴി മൂന്നാറിലേക്കും തിരുവമ്പാടിയില്‍നിന്ന് പൂവാറംതോട് കല്ലംപുല്ലിലേക്കുമുള്ള കെ.എസ്.ആര്.ടി.സി ബസുകളുടെ ഫ്ളാഗ് ഓഫ് ജോര്‍ജ് എം. തോമസ് എം.എല്‍.എ നിര്‍വഹിച്ചു. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി.ടി അഗസ്റ്റിന് അധ്യക്ഷനായി. വാര്‍ഡ് മെംബര്‍ ബോസ് ജേക്കബ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജോളി ജോസഫ്, കോഴിക്കോട് സോണല്‍ ഓഫിസര്‍ ജോഷി ജോണ്‍, ഐ. സത്യന്, താമരശേരി എ.ടി.ഒ നിശില്‍ പങ്കെടുത്തു.
കൂടരഞ്ഞി പൂവാറംതോട് വഴി കല്ലംപുല്ലിലേക്കുള്ള സര്‍വിസ് രാവിലെ 6.30ന് തിരുവമ്പാടിയില്‍ നിന്ന് തുടങ്ങും. 7.10ന് കല്ലംപുല്ലിലെത്തുന്ന ബസ് 7.20ന് കൂടരഞ്ഞി, കാരമൂല, മുക്കം, സിവില്‍ വഴി 9.20ന് കോഴിക്കോട്ടെത്തും. വൈകിട്ട് 4.15ന് തിരുവമ്പാടിയില്‍നിന്ന് പുറപ്പെടുന്ന ബസ് 5.10ന് കല്ലംപുല്ലിലെത്തി തിരിച്ച് തിരുവമ്പാടിയിലെത്തും. സ്കൂള്‍ വിദ്യാര്‍ഥികളെ പരിഗണിച്ചാണ് സമയക്രമീകരണമെന്ന് കെ.എസ്.ആര്.ടി.സി അധികൃതര്‍ പറഞ്ഞു. അതേസമയം പുതിയ സര്‍വിസിന് പഴയ വണ്ടിയാണ് അയച്ചത് എന്നാരോപിച്ച് ഒരു വിഭാഗം പ്രതിഷേധമുയര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."