HOME
DETAILS
MAL
അടിയന്തിര ഗ്രാമസഭ
backup
April 17 2017 | 21:04 PM
മട്ടന്നൂര്‍: നഗരത്തില്‍ ഡെങ്കിപ്പനി പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ടെമ്പിള്‍ വാര്‍ഡ്, ടൗണ്‍ വാര്‍ഡ് എന്നിവയുടെ സംയുക്ത അടിയന്തിര ഗ്രാമസഭ ചേര്‍ന്നു. വീടുകളിലും സമീപത്തും കെട്ടി കിടക്കുന്ന വെള്ളവും മറ്റു മലിനമായ സാഹചര്യങ്ങളും വൃത്തിയാക്കാന്‍ തീരുമാനിച്ചു. കെ ഭാസ്കരന് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ധനലക്ഷ്മി അധ്യക്ഷയായി. സുനില്‍ ദത്ത് ക്ലാസെടുത്തു. മെഡിക്കല്‍ ഓഫിസര്‍ സുഷമ, കെ പ്രശാന്തന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."