കടുവ കൂട്ടില്‍; നാട്ടുകാര്‍ക്ക് ആശ്വാസം
പുല്‍പ്പള്ളി: ആഴ്ചകളായി ചീയമ്പം ചെട്ടി പാമ്പ്ര, എഴുപത്തിമൂന്ന് പ്രദേശങ്ങളില്‍ ഭീതി പരത്തിയ കടുവ കൂട്ടില്‍ കുടുങ്ങിയതോടെ പ്രദേശത്തെ ജനങ്ങള്‍ക്ക് ആശ്വാസം.
പ്രദേശത്തെ നിരവധി വളര്‍ത്തുമൃഗങ്ങളാണ് കടുവയുടെ ആക്രമണത്തിനിരയായത്. പകല്‍ പോലും കടുവ വനത്തില്‍ നിന്നും ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്നത് പതിവായതോടെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഇതോടെ തൊഴുത്തിന് സമീപം തീ കൂട്ടിയും പാട്ടകൊട്ടിയും മറ്റുമായിരുന്നു ജനങ്ങള്‍ കഴിഞ്ഞിരുന്നത്. ആദിവാസി കോളനിയോട് ചേര്‍ന്ന് പ്രദേശത്തെ ജനങ്ങളാണ് ഏറെ ബുദ്ധിമുട്ടിയിരുന്നത്. ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് വനം വകുപ്പ് കാമറകള്‍ സ്ഥാപിച്ച് കടുവയെ കണ്ടെത്തി കൂട് സ്ഥാപിക്കുകയായിരുന്നു. കടുവയ്ക്ക് പരിക്കുള്ളതിനാല്‍ കടുവയെ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് നിരിക്ഷിച്ച് വരികയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വനം വകുപ്പ് ജിവനക്കാര്‍ തന്നെ കടുവയുടെ ആക്രമണത്തിനിരയായതോടെയാണ് ഏത് വിധേനയും കടുവയെ കൂട് വച്ച് പിടികൂടാന്‍ വനം വകുപ്പ് തയാറായത്. കടുവ കൂട്ടില്‍ കുടുങ്ങിയതോടെ പ്രദേശവാസികളെ പോലുമറിയിക്കാതെ കടുവയെ മാറ്റിയതും പരിക്കുള്ളതിനാലായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. ആഴ്ചകളായി പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവയെ പിടികൂടിയതിന്റെ ആശ്വാസത്തിലാണ് പ്രദേശത്തെ ജനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."