HOME
DETAILS

സ്ഥിരം അപകട മേഖലയായ മുത്തേരിയില്‍ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി

  
backup
July 03 2018 | 05:07 AM

%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%b0%e0%b4%82-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%be%e0%b4%af-%e0%b4%ae%e0%b5%81%e0%b4%a4%e0%b5%8d


മുക്കം: സ്ഥിരം അപകട മേഖലയായ കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിലെ മുത്തേരിയില്‍ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. തുടര്‍ച്ചയായി നിരവധി അപകടങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് തിരുവമ്പാടി എം.എല്‍.എ ജോര്‍ജ് എം. തോമസിന്റെ നിര്‍ദേശ പ്രകാരം മുക്കം നഗരസഭാ ചെയര്‍മാന്‍ വി. കുഞ്ഞന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ പി.ഡബ്ല്യു.ഡി അധികൃതര്‍ ഇന്നലെ രാവിലെ പരിശോധന നടത്തിയത്.
അശാസ്ത്രീയമായ റോഡ് നിര്‍മാണവും സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാത്തതുമാണ് മിക്ക അപകടങ്ങള്‍ക്കും കാരണമെന്ന് സംഘം വിലയിരുത്തി. പരിശോധനയില്‍ വിശദമായ ഡി.പി.ആര്‍ തയാറാക്കി സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാന്‍ ധാരണയായി. റോഡിന്റെ വളവ് നിവര്‍ത്താനും വീതി കൂട്ടുവാനും ആവശ്യമായ സ്ഥലത്ത് ഡ്രൈനേജ് സൗകര്യം ഒരുക്കുവാനും ഡിവൈഡറുകളും സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാനുമുള്ള നിര്‍ദേശങ്ങള്‍ പ്രൊജക്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിര്‍ദിഷ്ട സ്ഥലത്തുള്ള പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ നഗരസഭയുടെ നേതൃത്വത്തില്‍ അടിയന്തരമായി സ്വീകരിക്കും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ മുത്തേരിയില്‍ നടന്ന വിവിധ അപകടങ്ങളില്‍ 10 ഓളം പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങുമായിരുന്നു മിക്ക അപകടങ്ങള്‍ക്കും കാരണം. തുടര്‍ച്ചയായി അത്യാഹിതങ്ങള്‍ സംഭവിക്കുമ്പോഴും സംസ്ഥാനപാതയിലെ വേഗത നിയന്ത്രിക്കുവാനോ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുവാനോ തയാറാകാതിരുന്ന അധികൃതര്‍ക്കെതിരേ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് നഗരസഭയുടെ നേതൃത്വത്തില്‍ പി.ഡബ്ല്യു.ഡി അധികൃതര്‍ പരിശോധന നടത്തിയത്.
പരിശോധനാ സംഘത്തില്‍ നഗരസഭാ ചെയര്‍മാനെ കൂടാതെ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി. പ്രശോഭ് കുമാര്‍, കൗണ്‍സിലര്‍ പി. ബ്രിജേഷ്, പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബിനു, അസിസ്റ്റന്റ് എന്‍ജിനീയര്‍ സോമന്‍, ഓവര്‍സിയര്‍ ഇ.കെ ശിവദാസന്‍, രാജന്‍, ബാലകൃഷ്ണന്‍ മുത്തരിയില്‍, പി. ജയരാജന്‍, ബാലകൃഷ്ണന്‍ നായര്‍, സുബഹ്മണ്യന്‍, ചന്ദ്രന്‍ മുത്തരി എന്നിവരുമുണ്ടായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  3 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  3 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  4 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  5 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  5 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago