HOME
DETAILS
MAL
വിവാഹ ആര്‍ഭാടം ഒഴിവാക്കി അശരണര്‍ക്കു സഹായമേകി രാകേഷ്
backup
April 17 2017 | 21:04 PM
ശ്രീകണ്ഠപുരം: തന്റെ വിവാഹത്തിന് ആഢംബരമൊഴിവാക്കി അശരണര്‍ക്ക് സഹായം നല്കി യുവാവ്. ബ്ലാത്തൂര്‍ സ്വദേശി രാകേഷ് വിവാഹത്തിന് പന്തലും സദ്യയും ഒഴിവാക്കി പായസദാനം മാത്രം നടത്തുകയായിരുന്നു. ആര്‍ഭാടമൊഴിവാക്കി ഐ.ആര്.പി.സി ജീവകാരുണ്യ സംഘടനയ്ക്കു രാകേഷ് 15,000 രൂപ സംഭാവനയായി നല്കി. കാലടി സര്‍വകലാശാലയില്‍ പി.എച്ച്.ഡി ചെയ്യുന്ന രാകേഷ് കൂത്തുപറമ്പ് സ്വദേശിനി നിമിഷയെയാണ് ജീവിത സഖിയാക്കിയത്. വളരെ ചുരുങ്ങിയ ആളുകളെയും കൊണ്ടു വധൂഗൃഹത്തില്‍ പോകുന്നതിനു മുന്‍പ് തന്റെ സംഭാവന വീട്ടിലെത്തിയ സി.പി.എം ശ്രീകണ്ഠപുരം ഏരിയാ സെക്രട്ടറി പി.വി ഗോപി നാഥിന് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."