സൈഫുദ്ദീന്‍ സോസിന്റെ വീട്ടുതടങ്കല്‍; സുപ്രിംകോടതി വിശദീകരണം തേടി
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സൈഫുദ്ദീന്‍ സോസിനെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനോടും ജമ്മുകശ്മിര്‍ ഭരണകൂടത്തോടും സുപ്രിം കോടതി വിശദീകരണം തേടി.
82 കാരനായ സോസ് കഴിഞ്ഞ ഓഗസ്റ്റ് അഞ്ചു മുതല്‍ വീട്ടുതടങ്കലിലാണ്. അദ്ദേഹത്തിന്റെ ഭാര്യ മുംതാസുന്നീസ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വിശദീകരണം തേടിയത്. ജൂലൈ രണ്ടാം വാരത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് കേന്ദ്ര സര്‍ക്കാരിനോടും ജമ്മുകശ്മീര്‍ ഭരണകൂടത്തോടും കോടതി നിര്‍ദേശം. വീട്ടുതങ്കല്‍ പിന്‍വലിക്കണമെന്നും സോസിനെ കോടതിക്കു മുന്നില്‍ കൊണ്ടുവരണമെന്നും സോസിന്റെ ഭാര്യ മുംതാസുന്നീസ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. സോസിനെ തടവില്‍ വച്ചതിന്റെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും അതുകൊണ്ടു തന്നെ ഇദ്ദേഹത്തിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും മുംതാസുന്നീസ ഹരജിയില്‍ ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് ശേഷമാണ് സൈഫുദ്ദീന്‍ സോസിനെ വീട്ടുതടങ്കലിലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."