HOME
DETAILS
MAL
ജപ്പാന് കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം പാഴാവുന്നു
backup
April 17 2017 | 21:04 PM
പഴയങ്ങാടി: ചെറുകുന്ന് ഒതയമ്മാടത്ത് ജപ്പാന് കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം പാഴാവുന്നു. കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശത്താണ് ആഴ്ചകളായി കുടിവെള്ളം റോഡിലൂടെ കുത്തിയൊഴുകുന്നത്. ഒതയമ്മാടം റെയില്‍വേ ഗേറ്റ് മുതല്‍ വായനശാല വരെ അഞ്ച് സ്ഥലങ്ങളിലാണ് പൈപ്പ് പൊട്ടിയിരിക്കുന്നത്. കുടിവെള്ളം റോഡിലൂടെ കുത്തിയൊഴുകിയതോടെ റോഡില്‍ വലിയ ഗര്‍ത്തങ്ങളും രൂപപ്പെട്ടുകഴിഞ്ഞു. അധികൃതരെ വിവരമറിയിച്ചിട്ടും യാതൊരു നടപടിയുമെടുത്തില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."