HOME
DETAILS
MAL
പണം മോഷ്ടിച്ച് മുങ്ങിയ ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
backup
March 27 2019 | 06:03 AM
കോതമംഗലം: ആഡംബര ഹോട്ടലില്‍ നിന്നു പണം മോഷ്ടിച്ച് മുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ മാവോയിസ്റ്റുകളുടെ കേന്ദ്രത്തില്‍ നിന്നു പൊലിസ് പിടികൂടി. കുട്ടമ്പുഴയിലെ വി.കെ.ജെ ഹോട്ടലില്‍ നിന്നു കഴിഞ്ഞ ഫെബ്രുവരി ഒന്നിന് 12 ലക്ഷം രൂപ കവര്‍ച്ച ചെയ്ത് മുങ്ങിയ സംഘത്തിലെ ഒരാളെയാണ് കുട്ടമ്പുഴ പൊലിസ് ഒഡീഷയിലെ കന്ധമാന്‍ ജില്ലയിലെ പസാരയില് നിന്നു കസ്റ്റഡിയില്‍ എടുത്തത്.ഒന്നാം പ്രതിയായ മനോജ് കുമാര്‍ ബെഹറയെ ആണ് പൊലിസ് പിടികൂടിയത്. കൃത്യത്തില്‍ പങ്കാളിയായ ഇയാളുടെ സുഹൃത്തിനെ കണ്ടെത്താന്‍ പൊലിസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."