കുട്ടികളെ 'പേടിപ്പിക്കുന്ന' ഓണപ്പറമ്പ് അങ്കണവാടി
തളിപ്പറമ്പ്: ഏഴോം പഞ്ചായത്തിലെ ഓണപ്പറമ്പ് അങ്കണവാടി കെട്ടിടം ജീര്‍ണാവസ്ഥയില്‍. സീലിങ് അടര്‍ന്നുവീഴാന്‍ തുടങ്ങിയ കെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്ന് ദ്രവിച്ചുതുടങ്ങി. വയറിങും നശിച്ചു. 2006ല്‍ കേരളപ്പിറവി സുവര്‍ണജൂബിലി സ്മാരക മന്ദിരമായി കൊട്ടില ജമാഅത്ത് കമ്മറ്റി സൗജന്യമായി നല്‍കിയ മൂന്നു സെന്റ് സ്ഥലത്താണ് കെട്ടിടം പണിതത്. ആരോഗ്യ മന്ത്രിയായിരുന്ന പി.കെ ശ്രീമതിയാണ് ഉദ്ഘാടനം ചെയ്തത്.
ജനലുകള്‍ ദ്രവിച്ചുതുടങ്ങിയഭാഗം കടലാസുകൊണ്ട് അടച്ച നിലയിലാണ്. ജീര്‍ണാവസ്ഥയിലുള്ള കെട്ടിടം പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പഞ്ചായത്ത് അധികാരികളെ സമീപിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ഇരുപത്തഞ്ചോളം കുട്ടികള്‍ പഠിക്കുന്ന അങ്കണവാടിയിലേക്ക് ഭീതിയോടെയാണ് രക്ഷിതാക്കള്‍ കുട്ടികളെ അയക്കുന്നത്. മഴക്കാലത്ത് ജനല്‍ വഴിയും സീലിങ് ചോര്‍ന്നും വെള്ളം ഉള്ളിലെത്തും.
വയറിങ് തകര്‍ന്ന ഭാഗത്ത് വെള്ളമിറങ്ങിയാല്‍ ഭിത്തിയില്‍ വൈദ്യുതി പ്രവാഹമുണ്ടാകുമെന്ന ആശങ്കയുമുണ്ട്.
കെട്ടിം പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."