രാജ്യത്ത് ഇടതു മതേതരത്വ ബദല്‍ ഉയര്‍ന്നുവരണം: എല്‍ദോ എബ്രഹാം
മൂവാറ്റുപുഴ: ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജിന്റെ വിജയം സുനിശ്ചിതമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ എല്‍.ഡി.എഫ് ജനപ്രതിനിധികളുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോഡി സര്‍ക്കാരിനെ പുറത്താക്കുന്നതിന് രാജ്യത്ത് ഇടത് മതേതരത്വ ബദല്‍ ഉയര്‍ന്ന് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണന്നും, സംസ്ഥാന സര്‍ക്കാര്‍ മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ ജോയ്‌സ് ജോര്‍ജിന്റെ ഭൂരിപക്ഷം വര്‍ധിപ്പിക്കുമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍, വൈസ്‌ചെയര്‍മാന്‍ പി.കെ.ബാബുരാജ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.റ്റി.അബ്രാഹം, എല്‍.ഡി.എഫ് നിയോജകമണ്ഡലം കണ്‍വീനര്‍ എം.ആര്‍.പ്രഭാകരന്‍, ട്രഷറര്‍ ഷാജി മുഹമ്മദ്, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എ.സഹീര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."