ചിട്ടിതട്ടിപ്പ്: ഒരാള്‍ പിടിയില്‍
വൈപ്പിന്‍ : 25 ലക്ഷം തട്ടിയെടുത്തെന്ന നിക്ഷേപകരുടെ പരാതിയില്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറെ ഞാറക്കല്‍ പൊലിസ് അറസ്റ്റ് ചെയ്തു.
നായരമ്പലം ദി ട്രേഡിങ് ആന്‍ഡ് ചിട്ടി ഫണ്ട്സ് എന്ന സ്ഥാപനത്തിന്റെ എം.ഡി നായരമ്പലം കാട്ടിപ്പറമ്പില്‍ ജോഷി(57) യാണ് അറസ്റ്റിലായത്.
നിക്ഷേപകര്‍ നല്കിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 13.5 ശതമാനം പലിശ വാഗ്ദാനം ചെയ്ത് ജനങ്ങളില്‍ നിന്നും സ്വീകരിച്ച നിക്ഷേപത്തുക മടക്കി നല്‍കാതെ നിക്ഷേപകരെ വഞ്ചിക്കുകയായിരുന്നുവെന്നാണ് പരാതി.
ഇതുവരെ ലഭിച്ച പരാതിയില്‍ പറയുന്ന കണക്കുകള്‍ അനുസരിച്ച് 25 ലക്ഷം രൂപയാണ് നിക്ഷേപകര്‍ക്ക് നല്‍കാനുള്ളത്.
പരാതിക്കാരുടെ എണ്ണവും തുകയുടെ വലുപ്പവും ഇനിയും വര്‍ധിക്കുമെന്നാണ് പൊലിസ് പറയുന്നത്. എം.ഡിയെക്കൂടാതെ കമ്പനിയുടെ ബാക്കി നാല് ഡയറക്ടര്‍മാരും വഞ്ചനാക്കേസില്‍ പ്രതികളാണെ് പൊലിസ് പറഞ്ഞു.
ഞാറക്കല്‍ സി.ഐ സജിന്‍ ശശി, എസ്.ഐമാരായ സംഗീത് ജോബ്,
ജോസ്, എ.എസ്.ഐ ഹരി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."