മോദിയുടെ ഫിറ്റ്നസ് ചലഞ്ച് വീഡിയോ നിര്‍മിക്കാന്‍ ചെലവഴിച്ചത് 35 ലക്ഷം!
ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗാ ദിനമായ ജൂണ്‍ 21 ന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ ചെയ്യുന്ന ചിത്രങ്ങള്‍ എടുക്കാനും 'ഫിറ്റ്നസ് ചലഞ്ചിന്റെ' വീഡിയോ ചിത്രീകരിക്കാനും ചെലവഴിച്ചത് 35 ലക്ഷം. ഇതിനുള്ള പണ്ട് ആരാണ് നല്‍കിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ബി.ജെ.പി മീഡിയ സെല്ലിന്റെ നിര്‍ദേശ പ്രകാരം സ്വകാര്യ കമ്പനിയാണ് മോദിയുടെ ആനിമേറ്റഡ് യോഗ വേര്‍ഷന്‍ വീഡിയോ തയ്യാറാക്കിയത്.
മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ 'മന് കി ബാതി'ല്‍ ആനിമേറ്റഡ് യോഗ വീഡിയോ നിര്‍മിച്ചതും പ്രചരിപ്പിച്ചതും ആരായാലും അവരെ അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞ് ജനങ്ങളെ പ്രശംസിച്ചിരുന്നു. ഈ വീഡിയോ മോദി തന്നെ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.
അതേസമയം, വാര്‍ത്തയെ വിമര്‍ശിച്ചുകൊണ്ട് കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ് രംഗത്തെത്തി. പ്രധാനമന്ത്രിയുടെ ഓഫീസിലെ വീഡിയോഗ്രാഫര്‍ ആണ് ആ വീഡിയോയും ഫോട്ടോകളും എടുത്തത് എന്നാണ് റാത്തോഡ് നല്കുന്ന വിശദീകരണം. അതിന് ചെലവഴിച്ച തുക ഒരു തേര്‍ഡ് പാര്‍ട്ടിയുടെ സംഭാവനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, വാര്‍ത്ത ദേശീയ മാധ്യമങ്ങളില്‍ ഇത്രത്തോളം വൈറലായി കഴിഞ്ഞിട്ടും ആരാണ് ആ തേര്‍ഡ് പാര്‍ട്ടി എന്ന് വെളിപ്പെടുത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറായിട്ടില്ല. മൂന്നുദിവസം കൊണ്ട് എടുത്ത ഷൂട്ട് പിന്നീട് എഡിറ്റ് ചെയ്യുകയായിരുന്നു. ഇതിന്റെ മെയ്ക്കിംഗ് വീഡിയോയും ഇറങ്ങിയത് ഷൂട്ട് ചെയ്തത് പ്രൊഫഷണല്‍ ടീമാണെന്നതിന് ആക്കം കൂട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."