വില്ലന്‍ വവ്വാല്‍ തന്നെ; നിപായുടെ ഉറവിടം പഴംതീനി വവ്വാലെന്ന് സ്ഥിരീകരണം
ന്യൂഡല്‍ഹി: നിപാ വൈറസിന്റെ ഉറവിടം പഴംതീനി വവ്വാലുകളെന്ന് സ്ഥിരീകരണം.
കേന്ദ്രമന്ത്രി ജെ.പി നദ്ദയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഐ.സി.എമ്മാറിന്റെ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍) പരിശോധനയിലാണ് കണ്ടെത്തല്‍.
പേരാമ്പ്രയിലെ വൈറസ് പകര്‍ച്ചയ്ക്ക് പിന്നില്‍ പഴംതീനി വവ്വാലുകളാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് സംഘം സ്ഥിരീകരിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസും റിപ്പോര്‍ട്ട് ചെയ്തു.
കോഴിക്കോടും മലപ്പുറത്തുമായി 17 പേരാണ് നിപാ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. വൈറസ് ബാധ സംബന്ധിച്ച അവ്യക്തതകള്‍ രോഗ വ്യാപനത്തിന് കാരണമാവുകയായിരുന്നു.
എന്നാല്‍ സംസ്ഥാന ആരോഗ്യവകുപ്പിന്റേയും ആരോഗ്യപ്രവര്‍ത്തകരുടേയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വൈറസ് ബാധ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതിന് മുന്‍പ് നിയന്ത്രിക്കാന്‍ സാധിച്ചു.
ജൂലൈ ഒന്നിന് മലപ്പുറവും കോഴിക്കോടും നിപ്പ വിമുക്ത ജില്ലകളായി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ആദ്യഘട്ട പരിശോധനയില്‍ നിപായുടെ ഉറവിടം വവ്വാലുകളല്ലെന്നായിരുന്നു കണ്ടെത്തല്‍. അന്ന് പരിശോധനയ്ക്കായി പേരാമ്പ്ര ചങ്ങരോത്ത് നിന്നും പിടികൂടിയ 21 വവ്വാലുകള്‍ പഴംതീനി വവ്വാലുകള്‍ ആയിരുന്നില്ല. പ്രാണികളെയും ചെറുജീവികളെയും ഭക്ഷിക്കുന്നവയായിരുന്നുവെന്നും(insectivores) അതിനാലാണ് പരിശോധന ഫലം നെഗറ്റീവ് ആയതെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.
വൈറസ് ഉറവിടം സംബന്ധിച്ച അവ്യക്തത ശക്തമായതും ഇതിനാലാണ്. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ മേഖലയില്‍ നിന്നും പിടികൂടിയ 55 വവ്വാലുകളില്‍ പഴംതീനി വവ്വാലുകളും ഉള്‍പ്പെട്ടിരുന്നു.
അവയില്‍ ചിലതില്‍ നിപാ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."