HOME
DETAILS
MAL
വയോജന ആരോഗ്യ പരിപാലനകേന്ദ്രം ഉദ്ഘാടനം ചെയ്തു
backup
July 03 2018 | 05:07 AM
വളാഞ്ചേരി: ജില്ലാ പഞ്ചായത്തിന്റെ 2016-2017 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ വിനിയോഗിച്ച് പുറമണ്ണൂര്‍ ആയുര്‍വേദ ഡിസ്പെന്സറിയില് ആരംഭിച്ച വയോജന ആരോഗ്യ പരിപാലനകേന്ദ്രത്തിന്റെ ഉദ്ഘാടനം കെ.കെ ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം.കെ റഫീഖ അധ്യക്ഷയായി.
പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ഉമ്മുകുല്‍സു ടീച്ചര്‍ താക്കോല്‍ദാനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പള്ളത്ത് വേലായുധന്, അംഗങ്ങളായ ഫസീല ടീച്ചര്‍, വി.ടി അമീര്‍, മെഡിക്കല്‍ ഓഫിസര്‍ സി.വി സന്ധ്യ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."