ആസൂത്രിത അവഗണന: എസ്.ഡി.പി.ഐ
തിരൂര്‍: അന്ത്യോദയ എക്‌സ്പ്രസ് അടക്കം ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്തത് റെയില്‍വേ മന്ത്രാലയത്തിന്റെ ആസൂത്രിതമായ അവഗണനയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ ഉസ്മാന്‍ ആരോപിച്ചു. തിരൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ട്രെയിന്‍ തടയല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഏറ്റവും ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്തെ പ്രധാനപ്പെട്ടതും റെയില്‍വേയുടെ ചരിത്രത്തില്‍ ഏറ്റവും പഴക്കം ചെന്നതും വരുമാനം ഉള്ളതുമായ തിരൂര്‍ സ്റ്റേഷനോട് കാലങ്ങളായി തുടരുന്ന അവഗണന നീതീകരിക്കാനാവാത്തതാണ്.
തിരൂര്‍ മണ്ഡലം പ്രസിഡന്റ് നസീം എന്ന അലവി കണ്ണംകുളം, ജില്ലാകമ്മിറ്റി അംഗം അഡ്വ. കെ.സി നസീര്‍, റെയില്‍വേ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെ.പി.ഒ റഹ്മത്തുല്ല, റഹീസ് പുറത്തൂര്‍, അഷ്‌റഫ് പുത്തനത്താണി, സദഖത്തുള്ള താനൂര്‍, ലത്തീഫ് പാലേരി, റഫീഖ് തിരൂര്‍, മന്‍സൂര്‍ മാസ്റ്റര്‍, ആബിദ് മാസ്റ്റര്‍, സി.പി മുഹമ്മദലി സംസാരിച്ചു.
തിരൂര്‍ സെന്‍ട്രല്‍ ജങ്ഷനില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് റെയില്‍വേ സ്റ്റേഷനു മുന്നില്‍ ആര്‍.പി.എഫും തിരൂര്‍ പൊലിസും ചേര്‍ന്ന് തടഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."