HOME
DETAILS

കൈവിട്ടുപോകുമെന്നായപ്പോള്‍ ക്ഷേത്രങ്ങള്‍ തുറന്ന് തടിതപ്പാനാണോ നീക്കം:പിണറായിക്കെതിരെ വി മുരളീധരന്‍

  
backup
June 09 2020 | 06:06 AM

v-muraleedharan-criticises-pinarayi-vijayan

കോഴിക്കോട്: ക്ഷേത്രങ്ങള്‍ തുറക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. കേരളത്തിന്റെ കൊവിഡ് പ്രതിരോധ മോഡലെന്ന് എല്ലാ ദിവസവും വീമ്പിളക്കി, ഒടുവില്‍ കൈവിട്ടുപോകുമെന്നായപ്പോള്‍ ക്ഷേത്രങ്ങള്‍ തുറന്ന് തടിതപ്പാനാണോ നീക്കമെന്ന് വി മുരളീധരന്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.

ആരു പറഞ്ഞിട്ടാണ് ദേവസ്വം ബോര്‍ഡിനുകീഴിലുളള ഹിന്ദു ക്ഷേത്രങ്ങള്‍ തുറക്കാന്‍ താങ്കളുടെ സര്‍ക്കാര്‍ തീരുമാനിച്ചത്? ഇക്കാര്യം വിശ്വാസികള്‍ ആവശ്യപ്പെട്ടിരുന്നോ? ഏതെങ്കിലും ക്ഷേത്രഭരണസമിതികള്‍ ആവശ്യപ്പെട്ടോ? ഇതൊന്നുമില്ലാതെ ക്ഷേത്രങ്ങള്‍ തുറക്കാനുളള താങ്കളുടെ നിലപാട് ദുരുദ്ദേശപരമാണ്. അത് വിശ്വാസികളായ കേരളത്തിലെ ഹിന്ദു സമൂഹം തിരിച്ചറിയുന്നുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ശ്രീ പിണറായി വിജയൻ ,

ആരു പറഞ്ഞിട്ടാണ് ദേവസ്വം ബോ‍ർ‍ഡിനുകീഴിലുളള ഹിന്ദു ക്ഷേത്രങ്ങൾ തുറക്കാൻ താങ്കളുടെ സർക്കാർ തീരുമാനിച്ചത്? ഇക്കാര്യം വിശ്വാസികൾ ആവശ്യപ്പെട്ടിരുന്നോ? ഏതെങ്കിലും ക്ഷേത്രഭരണസമിതികൾ ആവശ്യപ്പെട്ടോ? ഇതൊന്നുമില്ലാതെ ക്ഷേത്രങ്ങൾ തുറക്കാനുളള താങ്കളുടെ നിലപാട് ദുരുദ്ദേശപരമാണ്. അത് വിശ്വാസികളായ കേരളത്തിലെ ഹിന്ദു സമൂഹം തിരിച്ചറിയുന്നുണ്ട്.
കൊവിഡ് രോഗം നാൾക്കുനാൾ കേരളത്തിൽ കൂടുകയാണ്.സാമാന്യ സാമൂഹിക അകലം ഉറപ്പാക്കാൻ പോലും താങ്കളുടെ സർക്കാരിന് കഴിയുന്നില്ല. കേരളത്തിന്റെ കൊവി‍ഡ് പ്രതിരോധ മോഡലെന്ന് എല്ലാ ദിവസവും വീമ്പിളക്കി,ഒടുവിൽ കൈവിട്ടുപോകുമെന്നായപ്പോൾ ക്ഷേത്രങ്ങൾ തുറന്ന് തടിതപ്പാനാണോ നീക്കം? അതിന്റെ ആദ്യ സൂചന ദേവസ്വം മന്ത്രിയുടെ നാവിൻ തുമ്പത്തുനിന്നുതന്നെ ഇന്ന് പുറത്തുവന്നു. ക്ഷേത്രങ്ങൾ തുറക്കാൻ ഉത്തരവിട്ടത് കേന്ദ്ര സർക്കാരാണ്, താങ്കളുടെ സർക്കാരിന് പങ്കില്ല എന്നാണ് ദേവസ്വം മന്ത്രി പറഞ്ഞത്.

രാജ്യമാകമാനമുളള പൊതുമാനദണ്ഡമാണ് കേന്ദ്ര സർക്കാരിറക്കുന്നത്. ഇക്കാര്യത്തിൽ പ്രാദേശിക സാഹചര്യം മനസിലാക്കി ഉത്തരവിറക്കേണ്ടത് സംസ്ഥാന സർക്കാരാണ്. താങ്കളുടെ ഭരണകൂടത്തിന്റെ ചുമതലയാണത്. കേന്ദ്ര സർക്കാർ മാനദണ്ഡമനുസരിച്ചാണ് ഉത്തരവിറക്കിയതെങ്കിൽ ക്വാറന്റീൻ കാര്യത്തിലടക്കം കേരളം എന്തുകൊണ്ട് കേന്ദ്ര മാനദണ്ഡം അതേപടി നടപ്പാക്കിയില്ല? 14 ദിവസം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ വേണമെന്ന മാനദണ്ഡത്തിൽ സംസ്ഥാന സർക്കാർ വെളളം ചേർത്തത് ആരും തിരിച്ചറിയില്ല എന്ന് കരുതരുത്.
കേരളത്തിലെ വിശ്വാസികളായ ഹിന്ദു സമൂഹത്തെ മനപൂർവം വ്രണപ്പെടുത്താനുളള നീക്കമാണ് സംസ്ഥാന സർക്കാരിന്റേത്. നിലവിലെ സാഹചര്യം മനസിലാക്കി ക്ഷേത്രങ്ങൾ തുറക്കേണ്ടന്ന് ദേവസ്വം ബോർഡിന്റെ പരിധിയിൽ വരാത്ത നൂറുകണക്കിന് ക്ഷേത്ര കമ്മിറ്റികൾ തീരുമാനിച്ചു കഴിഞ്ഞു. എന്നിട്ടും താങ്കൾ മുന്നോട്ടുപോകുന്നത് വിശ്വാസികളെ ലക്ഷ്യം വെച്ചല്ല, ഇവിടെവീഴുന്ന കാണിക്കയിൽ കണ്ണുടക്കിയാണെന്ന് കേരളത്തിലെ ഹിന്ദു സമൂഹം തിരിച്ചറിയുന്നുണ്ട്.
അതുകൊണ്ടൊന്നേ പറയാനുള്ളൂ...ദേവസ്വം ബോർഡിനു കീഴിലുളള ക്ഷേത്രങ്ങൾ തുറക്കാനുളള തീരുമാനം കേരളത്തിലെ ഇടതുസർക്കാർ ഉടൻ പിൻവലിക്കണം.

കേരളത്തിലെ ഇടതുസർക്കാർ വിശ്വാസികൾക്കെന്ന പേരിൽ കാട്ടിക്കൂട്ടുന്നതിന്റെ ചേതോവികാരം എന്താണെന്ന് താങ്കൾ മനസിൽ വിചാരിക്കുംമുമ്പു തന്നെ മാനത്തുകാണുന്നവരാണ് കേരളത്തിലെ ഹിന്ദു സമൂഹമെന്ന് താങ്കൾ ഇനിയെങ്കിലും തിരിച്ചറിയണം !
മുഖ്യമന്ത്രിയെന്ന നിലയിലുളള അന്തസും മാന്യതയും താങ്കൾ കാണിക്കണം. ഈശ്വര വിരോധികളായ സിപിഎമ്മിന്റെ
പാർട്ടി സെക്രട്ടറിയല്ല, കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണെന്ന് ഇനിയെങ്കിലും താങ്കൾ സ്വയം തിരിച്ചറിയണം !!!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  a month ago
No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago