HOME
DETAILS

ഇലക്ഷന്‍ കുരുക്കു മുറുകി: വായ്പകള്‍ക്കുള്ള മൊറട്ടോറിയം വൈകും

  
backup
March 27 2019 | 06:03 AM

moratorium-late

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിനു മുന്‍പായി കാര്‍ഷികപ്രതിസന്ധിയ്ക്ക് താല്‍ക്കാലിക പരിഹാരം കാണാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വായ്പകള്‍ക്കുള്ള
മൊറട്ടോറിയത്തിന്റെ നടപടികള്‍ പൂര്‍ത്തിയാക്കിയില്ല. ഇതോടെ നടപടികള്‍ ഇനിയും വൈകുമെന്നുറപ്പായി.

ഇതേ ചൊല്ലി നേരത്തെതന്നെ പരാതി ഉയരുകയും നടപടികള്‍ പൂര്‍ത്തിയാക്കുന്നതില്‍ വീഴ്ച വരുത്തിയ ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രിയും കൃഷി മന്ത്രിയും വിമര്‍ശിക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടാത്തതിന്റെ പേരില്‍ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് ചീഫ് സെക്രട്ടറിക്കെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നത്.

എന്നാല്‍ പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണുമെന്നും കര്‍ഷകരെ ഒരു തരത്തിലും ബാധിക്കില്ലെന്നുമായിരുന്നു ചീഫ് സെക്രട്ടറിയുടെ മറുപടി. ജപ്തി നടപടികള്‍ ബാങ്കുകള്‍ കൈക്കൊള്ളില്ലെന്നും ഉറപ്പ് നല്‍കിയിരുന്നു. ഇതിനുശേഷവും വയനാട്ടിലടക്കം ജപ്തി നടപടികളുണ്ടായി.

ഇടുക്കിയിലും വയനാട്ടിലും കര്‍ഷക ആത്മഹത്യകള്‍ പെരുകുകയും കര്‍ഷകര്‍ കടക്കെണിയിലാവുകയും ചെയ്തതോടെയാണ് താല്‍ക്കാലികാശ്വാസമായി മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

പക്ഷേ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കുരുക്കു മുറുകി. പെരുമാറ്റച്ചട്ടലംഘനമാവുമെന്നതിനാല്‍ മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ കഴിയാതെയായി. ഇത് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് വന്ന അനാസ്ഥയാണെന്നാണ് കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍ ഉള്‍പ്പടെയുള്ള ഒരു സംഘം മന്ത്രിമാരുടെ അഭിപ്രായം.

മൊറട്ടോറിയം നടപ്പാക്കുന്നതിനുള്ള നടപടികള്‍ ഇപ്പോഴും തുടങ്ങിയിടത്തുതന്നെയാണ്. ഇതിനെതിരേ കര്‍ഷകര്‍ മാത്രമല്ല മന്ത്രിമാരും നാട്ടുകാരും ഒരുപോലെ അമര്‍ഷത്തിലാണ്.

ജപ്തി നടപടികള്‍ക്കുള്ള മൊറട്ടോറിയം കാലാവധി ഡിസംബര്‍ 31 വരെയാക്കി ഉത്തരവിറക്കാനാണ് സര്‍ക്കാര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ ടിക്കാറാം മീണയ്ക്ക് അപേക്ഷ നല്‍കിയിരുന്നതാണ്. എന്നാല്‍ പെരുമാറ്റച്ചട്ടം നിലവിലുള്ളപ്പോള്‍ എന്തിനാണ് ഉത്തരവിറക്കുന്നതെന്ന് വിശദമാക്കണമെന്നാവശ്യപ്പെട്ട് ടിക്കാറാം മീണ ഫയല്‍ തിരിച്ചയച്ചിരിക്കുകയാണ്. ഉത്തരവ് അടിയന്തരമായി ഇറക്കേണ്ട സാഹചര്യവും കാരണവും വിശദമാക്കിയെങ്കില്‍ മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കുകയുള്ളൂ എന്നുമാണ് ടിക്കാറാം മീണ വ്യക്തമാക്കിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പുതിയ പ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ നിലവിലുള്ള പദ്ധതികളെക്കുറിച്ചുള്ള ഫയലുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാറുണ്ട്. ഈ ഫയലുകളില്‍ മൊറട്ടോറിയത്തെക്കുറിച്ച് കൃത്യമായി ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയില്ല. അതുകൊണ്ടുതന്നെ അടിയന്തരസഹായമായി പ്രഖ്യാപിക്കേണ്ട മൊറട്ടോറിയം നല്‍കാനുമായില്ല.

ഈ ഫയലുകള്‍ കൊടുത്ത ഉദ്യോഗസ്ഥര്‍ തന്നെ ഇക്കാര്യത്തില്‍ മറുപടി പറയട്ടെ എന്ന നിലപാടാണ് മന്ത്രിമാര്‍ക്ക്. ഇന്ന് വൈകിട്ട് മുഖ്യമന്ത്രി വരള്‍ച്ചയുടെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ മൊറട്ടോറിയത്തില്‍ എന്ത് തുടര്‍നടപടി വേണമെന്ന് തീരുമാനിക്കും.

നേരത്തേ കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ തന്നെ മൊറട്ടോറിയം ഉത്തരവിറക്കാന്‍ വൈകിയതില്‍ ചീഫ് സെക്രട്ടറിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. സാധാരണ നിലയില്‍ 48 മണിക്കൂറിനകം ഉത്തരവിന് ഇറങ്ങേണ്ടതാണ്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കണമെന്നായിരുന്നു സുനില്‍കുമാര്‍ പറഞ്ഞത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  34 minutes ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  5 hours ago