ദേശീയഗാനത്തിനിടെ നെഞ്ചത്ത് കൈ വച്ചില്ല, ട്രംപിനെ തട്ടിയുണര്‍ത്തി മെലാനിയ- വീഡിയോ
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയൊപ്പം, ഒപ്പമെന്നു പറയുമ്പോള്‍ ഓരോ നിമിഷത്തിലും, കൂടെയുണ്ടാവാറുണ്ട് ഭാര്യ മെലാനിയ. ട്രംപിന്റെ ഓരോ നീക്കങ്ങളും സാകൂതം ശ്രദ്ധിച്ച് പ്രശ്‌നങ്ങളൊന്നുമില്ലാതിരിക്കാന്‍ വലിയ ശ്രദ്ധ കൊടുക്കുന്നുമുണ്ട് അവര്‍. ഇവരെ കൂടെ പിന്തുടരുന്ന മാധ്യമങ്ങള്‍ ഇതിന്റെ വീഡിയോ, ഫോട്ടോകള്‍ കൊണ്ടാടുകയും ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ വീണ്ടുമൊരു വീഡിയോ വന്നിരിക്കുന്നു. വൈറ്റ് ഹൗസില്‍ മെലാനിയയുടെ മകന്‍ ബാരണെ സ്വാഗതം ചെയ്തു കൊണ്ട് നടന്ന ചടങ്ങില്‍ ദേശീയ ഗാനം ചൊല്ലുമ്പോഴായിരുന്നു ചിരിപ്പിക്കുകയും ഒപ്പം ദാമ്പത്യ ബന്ധം പുറത്തറിയിക്കുന്നതുമായ സംഭവമുണ്ടാവുന്നത്. ദേശീയ ഗാനം തുടങ്ങിയപ്പോള്‍ ബാരണും മെലാനിയയും കൈ പൊക്കി നെഞ്ചില്‍ വച്ചെങ്കിലും ട്രംപിന്റെ കൈ താഴ്ന്നു തന്നെ കിടക്കുകയാണ്. ഇതുകണ്ട മെലാനിയ ഇടതുകൈ കൊണ്ട് ട്രംപിന്റെ വലതു കൈക്ക് ചെറിയൊരു തട്ട് കൊടുക്കുന്നു. ഇതോടെ ട്രംപും കൈ പൊക്കി നെഞ്ചില്‍ വയ്ക്കുകയാണ്.
*national anthem begins*
— Steve Kopack (@SteveKopack) April 17, 2017
Melania & Barron place hands over heart
*Melania nudges Trump to do the same*
*Trump raises hand* pic.twitter.com/X59uYNg7rW
സംഭവം സോഷ്യല്‍ മീഡിയില്‍ വൈറലായിട്ടുണ്ട്. സ്ലൊവേനിയന്‍ വംശജയായ മെലാനിയയ്ക്ക് അറിയാവുന്ന രാജ്യചര്യ പോലും ട്രംപിന് അറിയില്ലേയെന്നാണ് പലരും ട്വിറ്ററിലൂടെ ചോദിക്കുന്നത്. ദേശീയ ഗാനം ചൊല്ലുമ്പോള്‍ ആദരസൂചകമായി നെഞ്ചത്ത് കൈവയ്ക്കുന്നതാണ് അമേരിക്കയിലെ ആചാരം.
അദ്ദേഹം യു.എസ് പ്രസിഡന്റായി കുറച്ചുദിവസമേ ആയിട്ടുള്ളൂ. അമേരിക്കന്‍ ജനതയ്ക്ക് അറിയുന്ന എന്തെങ്കിലും പ്രോട്ടോക്കോള്‍ ട്രെപിന് അറിയുമോയെന്ന് മറ്റൊരാള്‍ പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."