അഞ്ജുവിന്റെ മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം; അനുനയ ശ്രമവുമായി പി.സി ജോര്‍ജ് എം.എല്‍.എ
കോട്ടയം: കോപ്പിയടിച്ചു എന്ന ആരോപണത്തെത്തുടര്‍ന്ന് മീനച്ചിലാറ്റില്‍ ചാടി ആത്മഹത്യ ചെയ്ത അഞ്ജു പി ഷാജിയുടെ മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം. അച്ഛനുള്‍പ്പെടെ ബന്ധുക്കളെ കയറ്റാതെ അഞ്ജുവിന്റെ മൃതദേഹം വീട്ടിലേക്ക് എത്തിച്ചെന്ന് ആരോപിച്ചാണ് വീട്ടിലേക്കുള്ള റോഡില്‍ സ്ത്രീകളടക്കമുള്ളവര്‍ പ്രതിഷേധിച്ചത്.
പി.സി.ജോര്‍ജ് എംഎല്‍എ സംഭവസ്ഥലത്തെത്തി അനുനയ ശ്രമങ്ങള്‍ നടത്തി. പിതാവും മറ്റു ബന്ധുക്കളുമായി സംസാരിച്ചു. ശക്തമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി പി.സി ജോര്‍ജ് പറഞ്ഞു. വേണമെങ്കില്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതിപ്പെടാന്‍ സൗകര്യം ഒരുക്കാമെന്നും അദ്ദേഹം അറിയിച്ചു.
ഇതിനെത്തുടര്‍ന്ന് അഞ്ജുവിന്റെ മൃതദേഹം ആംബുലന്‍സില്‍ നിന്നും വീട്ടിലേക്ക് മാറ്റി. മൃതദേഹം ഇന്ന് കാഞ്ഞിരപ്പള്ളിയില്‍ സംസ്‌കരിക്കും.
അതേസമയം അഞ്ജുവിന്റെ മരണം എംജി സര്‍വകലാശാല മൂന്നംഗ സമിതി അന്വേഷിക്കും. ഡോ.എം.എസ്.മുരളി, ഡോ.അജി സി പണിക്കര്‍, പ്രൊഫ.വി.എസ്.പ്രവീണ്‍കുമാര്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."