HOME
DETAILS
MAL
ബി.ജെ.പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു
backup
June 09 2020 | 10:06 AM
ന്യൂഡല്‍ഹി: ബി.ജെ.പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കും മാതാവിനും കൊവിഡ് 19 സ്ഥിരീകരിച്ചു. ഇരുവരും ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ചുമയും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ നാലു ദിവസമായി ജ്യോതിരാദിത്യ സിന്ധ്യയും മാതാവ് മാധവി രാജെ സിന്ധ്യയും ആശുപത്രിലായിരുന്നു.ഇരുവരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
മാതാവിനും കൊവിഡ് സ്ഥീരീകരിച്ചതോടെ ഇവരുടെ ബന്ധുക്കളില്‍ ചിലരും നിരീക്ഷണത്തിലാണ്.
നേരത്തെ ബി.ജെ.പി വക്താവ് സംബിത് പത്രയും കോവിഡ് ബാധിച്ച് ചികിത്സ തേടിയിരുന്നു. ഇദ്ദേഹം പിന്നീട് രോഗമുക്തിനേടി ആശുപത്രി വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."