ബന്ധു നിയമനം: ഇ.പി ജയരാജന് കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കില്ല
തിരുവനന്തപുരം: സി.പി.എം കേന്ദ്രകമ്മിറ്റി യോഗം ഡല്‍ഹിയില്‍ ആരംഭിച്ചു. ബന്ധുനിയമന വിവാദം ചര്‍ച്ച ചെയ്യാനിരിക്കെ യോഗത്തില്‍ നിന്നും ഇ.പി ജയരാജന് വിട്ടുനില്‍ക്കും. അദ്ദേഹം അവധിക്ക് അപേക്ഷ നല്കി.
ബന്ധു നിയമന വിവാദത്തില്‍ സിസി വിശദീകരണം തേടാനിരിക്കെയാണ് അവധിക്ക് അപേക്ഷ നല്‍കിയത്.
നേരത്തെ ഇക്കാര്യത്തില്‍ ഇ.പി. ജയരാജനും പി.കെ ശ്രീമതിയ്ക്കും വീഴ്ച പറ്റിയതായി സംസ്ഥാന ഘടകം വിലയിരുത്തിയിരുന്നു. സിസി ആവശ്യപ്പെട്ട പ്രകാരം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇത് സബന്ധിച്ച് വിശദമായ ചര്‍ച്ച ഇന്നത്തെ കേന്ദ്ര കമ്മറ്റിയില്‍ നടക്കും. കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഇരുവരുടെയും വിശദീകരണം കേട്ട ശേഷം തുടര്‍ നടപടി കൈകൊള്ളാനായിരുന്നു തീരുമാനം. ഇതുസംബന്ധിച്ച് കടുത്ത നടപടികള്‍ ഉണ്ടാവാന്‍ സാധ്യതയില്ല. ഇരുവര്‍ക്കും താക്കീതോ ശാസനയോ ഉണ്ടായേക്കും. അതേസമയം പി.കെ ശ്രീമതി കേന്ദ്രകമ്മിറ്റിയില്‍ പങ്കെടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."