പിസി.ജോര്‍ജ് വീണ്ടും ചുവടു മാറ്റുന്നു; നോട്ടം എന്‍.ഡി.എയിലേക്ക്
കോട്ടയം: യുഡിഎഫിലേക്കും എല്‍.ഡി.എഫിലേക്കുമുള്ള വഴികള്‍ അടഞ്ഞതോടെ എന്‍.ഡി.എയിലേക്കുള്ള പാലം ഉറപ്പിക്കാന്‍ പി.സി ജോര്‍ജ്. ഇതിനായി ബിജെപി സംസ്ഥാന കേന്ദ്ര നേതാക്കളുമായി പി സി ജോര്‍ജ് ചര്‍ച്ച തുടങ്ങി. പത്തനംതിട്ടയില്‍ താന്‍ മത്സരിക്കാത്തത് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരന്ദ്രേന് വേണ്ടിയായിരുന്നുവെന്ന വാദവുമായി ജോര്‍ജ് രംഗത്ത് എത്തിയിട്ടുണ്ട്.
കേരള കോണ്‍ഗ്രസിലേക്കുള്ള വഴി എന്നേ അടച്ചതാണ്. എല്‍ഡിഎഫ് പ്രവേശനവും അസാധ്യമായതോടെ പുതിയ മേച്ചില്‍പുറങ്ങളിലേക്കെത്തിപെടാനുള്ള ഗവേഷണത്തിലായിരുന്നു കുറച്ചുകാലമായി പി.സി ജോര്‍ജ്. യുഡിഎഫിലേക്ക് തിരികെ പ്രവേശിക്കാന്‍ ശ്രമിച്ചിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അവിടെ പാരയായി നിന്നു. ഇതോടെയാണ് എവിടെയെങ്കിലും കയറിപറ്റിയേ മതിയാകൂ എന്ന ആവശ്യത്തിനു പിന്നാലെ കൂടിയിരിക്കുന്നത്.
കേരളാ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പി.സി തോമസാണ് കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. പി സി ജോര്‍ജും കൂടി വന്നാല്‍ മധ്യതിരൂവതാകൂറില്‍ എന്‍ഡിഎക്ക് വളരാനാകുമെന്നാണ് ബി.ജെ.പിയും കരുതുന്നത്. അങ്ങനെയെങ്കില്‍ പി.സി ജോര്‍ജിന്റെ ശ്രമങ്ങള്‍ക്ക് എന്‍.ഡി.എ നേതൃത്വവും സ്വാഗതമോതാന്‍ സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."