HOME
DETAILS
MAL
ശ്രദ്ധിക്കുക.. വളവു കഴിഞ്ഞാല്‍ കുഴിയാണ്
backup
July 03 2018 | 06:07 AM
കാലിക്കടവ്: ദേശീയപാതയില്‍ പിലിക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം ഏതാണ്ട് റോഡ് പൂര്‍ണമായും തകര്‍ന്നു കിടക്കുകയാണ്. എന്നാല്‍ ഇവിടെ വളവില്‍ തന്നെയുള്ള വലിയ കുഴി കടുത്ത അപകടഭീഷണിയുയര്‍ത്തുന്നു. കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് നിത്യസംഭവമാണ്. കുഴിയില്‍ വീഴാതിരിക്കാന്‍ വാഹനം പെട്ടെന്ന് നിര്‍ത്തിയാല്‍ പിന്നാലെ വരുന്ന വാഹനമിടിക്കും എന്നതാണ് സ്ഥിതി. ഇരു ചക്രവാഹനക്കാര്‍ രക്ഷപ്പെടുന്നത് ഭാഗ്യമൊന്നുകൊണ്ടു മാത്രം. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഇവിടെ ബൈക്ക് യാത്രക്കാരന് അപകടത്തില്‍ മരിച്ചത്. ബൈക്ക് കുഴിയില്‍ വീണതിനെ തുടര്‍ന്ന് തെറിച്ചു വീണ ബൈക്ക് യാത്രക്കാരന്റെ ദേഹത്ത് ലോറി കയറുകയായിരുന്നു. റോഡില്‍ കുഴികള്‍ മാത്രമായിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല എന്ന് മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."