ജര്‍മനിയിലെ ലിന്‍ഡോ നൊബേല്‍ മീറ്റിലേക്ക് ശരത്് പ്രേം
കൊച്ചി: ജര്‍മനിയിലെ ലിന്‍ഡോയില്‍ നടക്കുന്ന ലിന്‍ഡോ നൊബേല്‍ മീറ്റിലേക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ അവസാന വര്‍ഷ ഭൗതിക ശാസ്ത്ര ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി ശരത്് പ്രേമിന് ക്ഷണം ലഭിച്ചു. ലോകത്തിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നും തെരഞ്ഞെടുക്കുന്ന അറുന്നൂറോളം വിദ്യാര്‍ത്ഥികളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ശാസ്ത്ര സാങ്കേതിക മന്ത്രാലയമാണ് മികച്ച വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്. ഈ വര്‍ഷം പഠന മികവിന്റെ അടിസ്ഥാനത്തിലാണ് ശരത് പ്രേമിന് അവസരം ലഭിക്കുന്നത്. 1951 മുതലാണ് ലിന്‍ഡോ നൊബേല്‍ മീറ്റ' നടത്തുന്നത്. 2001 മുതല്‍ ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക മന്ത്രാലയം ലിന്‍ഡോ മീറ്റില്‍ പങ്കാളിയാകുന്നുണ്ട്്്. ഓരോ വര്‍ഷവും തെരഞ്ഞെടുക്കപ്പെടുന്ന വിഷയങ്ങല്ലാണ് കൂടിക്കാഴ്ചകള്‍, ചര്‍ച്ചകള്‍ എന്നിവ നടക്കുക. ഭൗതികശാസ്ത്രം, ജീവശാസ്ത്രം, രസതന്ത്രം തുടങ്ങിയവയാണ് ലിന്‍ഡോ മീറ്റിലെ ചര്‍ച്ചാ വിഷയങ്ങള്‍. ഇത്തവണ ഭൗതികശാസ്ത്രത്തിലെ പ്രപഞ്ച വിജ്ഞാനീയത്തിനും ഗുരുത്വ തരംഗങ്ങള്‍ക്കും ലേസര്‍ ഭൗതികത്തിനുമാണ് പ്രാധാന്യം നല്‍കുന്നത്. 41 നോബേല്‍ ജേതാക്കള്‍ കൂടാതെ 88 രാജ്യങ്ങളില്‍ നിന്നായി 580 പേരാണ് ഈ വര്‍ഷം ജൂണ്‍ 30 തൊട്ട്് ജൂലൈ അഞ്ചുവരെ ലിന്‍ഡോ മീറ്റില്‍ പങ്കെടുക്കുന്നത്. ശരത് പ്രേം കൊല്ലം സ്വദേശിയും, കൊല്ലം ടി.കെ.എം എന്‍ജിനീയറിങ് കോളജിലെ റിട്ട. പ്രൊഫ. ഡോ. പ്രേംലെറ്റിന്റെയും ഡോ. കവിത എം.കെയുടെയും മകനുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."