സ്വത്തു തര്‍ക്കത്തിന്റെ പേരില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം അഞ്ചുപേര്‍ പിടിയില്‍
പെരുമ്പാവൂര്‍: സ്വത്തു തര്‍ക്കത്തിന്റെ പേരില്‍ ഫ്രൂട്സ്റ്റാള് നടത്തിവന്ന ഐമുറി വിച്ചാട്ട് വീട്ടില്‍ ബേബിയെ (66) മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ അഞ്ചുപേരെ പെരുമ്പാവൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു.
മരിച്ച ബേബിയുടെ സഹോദരിയുടെ മക്കളായ പെരുമ്പാവൂര്‍ ബി.ഒ.സി റോഡില്‍, കക്കാട്ടില്‍ വീട്ടില്‍ അഖില്‍ ബാബു (27), മിഥുന് ബാബു (38), ഇവരുടെ സുഹൃത്തുക്കളായ വാഴക്കുളം എഴിപ്രം മുള്ളന്‍ കുന്നില്‍ നിന്ന് വളയന്‍ചിറങ്ങര വിമല ക്ഷേത്രത്തിനു സമീപം മാതാപറമ്പില് വീട്ടില്‍ സുബിന് ബാബു (27), പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് കടുവാള്‍ ചിറപ്പുല്ലില് വീട്ടില്‍ ഷംഷാദ് (28), പള്ളിപ്പടി, ഉപ്പൂട്ടില്‍ വീട്ടില്‍ അസ്്ലം (23) എന്നിവരാണ് അറസ്റ്റിലായത്. സഹോദരന്മാരായ നിഖിലും, മിഥുനും വസ്തുതുവിനും, കടമുറിക്കും വേണ്ടി നേരത്തെ മുതല്‍ മരിച്ച ബേബിയുമായി തര്‍ക്കമുണ്ടായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ബേബിയും മകന് ശ്യാമും ചേര്‍ന്നു വ്യാപാര സ്ഥാപനം വൃത്തിയാക്കുന്നതിനിടെ ഇവിടെയെത്തിയ ഒന്നും, മൂന്നും പ്രതികള്‍ ഇവരുമായി വാക്കേറ്റമുണ്ടായി. പിന്നീട് രണ്ടാം പ്രതിയായ മിഥുനെ വിളിച്ചു വരുത്തി. നിഖിലും മിഥുനും ചേര്‍ന്ന് ബേബിയെ മര്‍ദിക്കുകയായിരുന്നു. നിലത്തു വീണ ബേബിയെ ചവിട്ടിയതിനെ തുടര്‍ന്ന് വാരിയെല്ലൊടിഞ്ഞ് ഹൃദയത്തില്‍ ക്ഷതം സംഭവിച്ചതാണ് മരണകാരണമെന്ന് പൊലിസ് പറഞ്ഞു. ഇവരെ രക്ഷപെടാന്‍ സഹായിച്ചവരാണ് മറ്റു മൂന്നുപേര്‍. സഹായികളെ സംഭവ ദിവസം പെരുമ്പാവൂരില്‍ നിന്നു തന്നെ പിടികൂടി. സംഭവശേഷം കോയമ്പത്തൂരിലേക്ക് കടന്നു കളഞ്ഞ നിഖില്‍, മിഥുന് എന്നിവരെ ഇന്നലെ രാവിലെ ആലുവയില്‍ വച്ചും അറസ്റ്റ് ചെയ്തു. സംഭവ ശേഷം പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച ബൈക്കും പൊലിസ് കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂര്‍ ഡിവൈ.എസ്.പി ജി. വേണു, സി.ഐ കെ.സുമേഷ്, എസ്.ഐമാരായ ലൈസാദ് മുഹമ്മദ്, എല്‍ദോസ്,എ. എസ്. ഐ.മാരായ രാജേന്ദ്രന്, ശശി, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ രാജീവ്, സുധീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."