ജിദ്ദ വിമാനത്താവളത്തിൽ ഒന്നരക്കോടിയോളം മാസ്‌കുമായി ചരക്ക് വിമാനമെത്തി
റിയാദ്: ഒന്നരക്കോടിയോളം മാസ്‌കുകളുമായി ചരക്കു വിമാനം സഊദിയിലെത്തി. കൊവിഡ് വൈറസ് ബാധ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വൻ തോതിൽ മാസ്‌കുകളെത്തിച്ചത്. 14,000,000 മാസ്‌കുകളാണ് ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്രവിമാനത്താവളത്തി എത്തിയതെന്ന് സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി പടിഞ്ഞാറൻ മേഖല എക്സിക്യു്ട്ടീവ് ഡയറക്‌ടർ മൂസ ബിൻ സുലൈമാൻ അൽ ഫിഫി അറിയിച്ചു. രാജ്യത്തിന്റെ നിരവധി തുറമുഖങ്ങളിലൂടെ ഈ വിതരണത്തിന്റെ തുടർച്ചയാണ് ഇറക്കുമതിയെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് പകർച്ചവ്യാധിയെ നേരിടാൻ ഇവ ഫാർമസികൾക്കും വിപണികൾക്കും വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചതായി സഊദി വാർത്താ എജെസ്നയ് റിപ്പോർട്ട ചെയ്‌തു. നിലവിൽ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാൽ സഊദിയിൽ പിഴയും വിദേശികളെ നാട് കടത്തുകയും ചെയ്യുമെന്ന മുന്നറിയിപ്പുണ്ട്. മലയാളികളടക്കം നിരവധിയാളുകൾക്ക് ഇതിനകം തന്നെ പിഴ ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."