പറവൂരില്‍ തെരുവുനായ്ക്കളുടെ ആക്രമണം; രണ്ട് സ്ത്രീകള്‍ക്ക് കടിയേറ്റു
പറവൂര്‍: നഗരത്തില്‍ വീണ്ടും തെരുവുനായയുടെ ആക്രമണം. രണ്ട് സ്ത്രീകളെയാണ് തെരുവുനായ്ക്കള്‍ കടിച്ചു പരുക്കേല്‍പ്പിച്ചത്.
നന്ത്യാട്ടകുന്നം എടയാറ്റുപറമ്പ് ബാലന്റെ ഭാര്യ ലളിത (62), തെക്കേ നാലുവഴി സ്വദേശിനി അരുന്ധതി എന്നിവര്‍ക്കാണ് കടിയേറ്റത്.തൊഴിലുറപ്പ് തൊഴിലാളിയായ ലളിത ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് നായ ചാടി വീണത്. കാലിലും കൈയിലും കടിയേറ്റു. കൂടെയുണ്ടായ മറ്റ് തൊഴിലാളികള്‍ ചേര്‍ന്നാണ് നായയെ ഓടിച്ചത്.
താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കളമശ്ശേരി മെഡിക്കല്‍ കോളജിലെത്തി കുത്തിവയ്പ്പ് നടത്തി. ജനത റോഡിന് സമീപമുള്ള വീട്ടില്‍ തുണി അലക്കുമ്പോഴാണ് അരുന്ധതിയുടെ കാലില്‍ നായ കടിച്ചത്. പറവൂര്‍ നഗരത്തില്‍ തെരുവുനായ്ക്കള്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി വാഴുമ്പോഴും നഗരസഭ അധികൃതര്‍ക്ക് യാതൊരു കുലുക്കവുമില്ല. സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം നിരവധി ആളുകളാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ തെരുവു നായക്കളുടെ ആക്രമണത്തിന് ഇരയായത്. പശുക്കളുള്‍പ്പടെ നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റു.
തെരുവുനായ്ക്കളുടെ വന്ധ്യംകരണം ഉടന്‍ ആരംഭിക്കുമെന്ന നഗരസഭ ചെയര്‍മാന്റെ ഉറപ്പ് ജലരേഖയായി മാറി.നായ്ക്കളുടെ ആക്രമണത്തില്‍ ചെയര്‍മാന്റെ വാര്‍ഡില്‍ മാത്രം ഒമ്പതോളം പേര്‍ക്ക് കടിയേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."