HOME
DETAILS
MAL
മമതയുടെ കൊറോണ എക്സ്പ്രസ് പരാമര്‍ശത്തിനെതിരേ അമിത്ഷാ
backup
June 09 2020 | 12:06 PM
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണം റെയില്‍വേയാണെന്ന ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പരാമര്‍ശത്തിനെതിരേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ രംഗത്ത്.
ബംഗാളിലെ ബി.ജെ.പി പ്രവര്‍ത്തകരുമായുള്ള ജന്സംവദ് വെര്‍ച്വല്‍ റാലിയിലാണ് മമതക്കെതിരേ ഷാ രംഗത്തെത്തിയത്. ശ്രമിക് സ്പെഷ്യല്‍ ട്രെയിനുകളെ കൊറോണ എക്സ്പ്രസ് എന്നു പറഞ്ഞു കളിയാക്കിയ മമതക്ക് ഈ പരാമര്‍ശം ഭരണത്തില്‍ നിന്ന് പുറത്തേക്കുള്ള എക്സിറ്റ് റൂട്ട് ആയിമാറുമെന്ന് ഷാ പറഞ്ഞു.
കുടിയേറ്റ തൊഴിലാളികളുടെ മുറിവില്‍ ഉപ്പുതേച്ച ഭരണാധികാരിയണ് മമതയെന്നും അത് തൊഴിലാളികള്‍ പൊറുത്തു തരില്ലെന്നും അമിത്ഷാ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."