എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ മുറിയില്‍ പൂട്ടിയിട്ടു
നീലേശ്വരം: എറണാകുളം മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ ജില്ലാ കമിറ്റിയംഗം അഭിമന്യൂവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പഠിപ്പുമുടക്ക് സമരത്തിന് സ്‌കൂളിന് അവധി നല്‍കാത്തതില്‍ പ്രതിഷേധിച്ച്് പ്രിന്‍സിപ്പലെ വിദ്യാര്‍ഥികളും പുറമേ നിന്നെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരും രണ്ടര മണിക്കൂറോളം മുറിയില്‍ പൂട്ടിയിട്ടു. ഇന്നലെ രാവിലെ പഠിപ്പ് മുടക്കിയ വിദ്യാര്‍ഥികളാണ് പരപ്പ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. സുരേഷിനെയും പ്രധാനധ്യാപകന്‍ കെ.എ ബാബു എന്നിവരെ ഓഫിസുമുറിയില്‍ പൂട്ടിയിട്ടത്.
പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പരപ്പ സ്‌കൂളില്‍ വിദ്യാര്‍ഥി രാഷ്ട്രിയം വേണ്ടെന്ന് എല്ലാവരുമടങ്ങിയ അധ്യാപക-രക്ഷാകര്‍ത്തൃ സമിതിയോഗം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളിനു അവധി നല്‍കാനാവില്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിക്കുകയായിരുന്നു. ഇതോടെ വിദ്യാര്‍ഥികള്‍ മുദ്യാവാക്യം വിളിയോടെ പ്രിന്‍സിപ്പലിനെ ഘെരാവോ ചെയ്തു. സംഭവമറിഞ്ഞ് ചില പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരും സ്‌കൂളിലെത്തിയതോടെ സംഭവം വഷളായി.
വിവരമറിഞ്ഞ് അധ്യാപക-രക്ഷാകര്‍ത്തൃ സമിതിയംഗങ്ങളും, വെള്ളരിക്കുണ്ട് പൊലിസ് സ്റ്റേഷനിലെ എസ്.ഐ പമോദും സ്ഥലത്തെത്തി. എസ്.എഫ്.ഐ പ്രവര്‍ത്തകരുമായി പ്രശ്‌നം ഒത്തു തീര്‍പ്പാക്കി ഉച്ചയോടെ സ്‌കൂളിന് അവധി നല്‍കുകയായിരുന്നു. സംഭവത്തില്‍ പ്രിന്‍സിപ്പലിനും ഹെഡ്മാസ്റ്റര്‍ക്കും പരാതിയില്ലാത്തതിനാല്‍ തടഞ്ഞുവച്ച വിദ്യാര്‍ഥികള്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തിട്ടില്ലെന്ന് എസ്.ഐ അറിയിച്ചു.
പുറത്തു നിന്നെത്തിയവരാണ് സംഭവം വഷളാക്കിയതെന്ന് നാട്ടുകാര്‍ അരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."