സഊദിയിൽ മരണം ഉയരുന്നു; ഇന്ന് 37 മരണം, 3288 പുതിയ വൈറസ് ബാധ,1815 രോഗ മുക്തി
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധയേറ്റു 37 പേർ മരിച്ചതായും 3288 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് 1815 രോഗികളാണ് രോഗ മുക്തി നേടിയത്.
#عاجل_السعودية | مستجدات فيروس كورونا المستجد.#وزارة_الصحة: تسجيل 3,288 حالة إصابة جديدة منها 1,099 حالة بـ #الرياض. #نعود_بحذر pic.twitter.com/mEMbB9PJjz
— قناة السعودية ?? (@saudiatv) June 9, 2020
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 783 ആയും വൈറസ് ബാധിതർ 108571 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 1815 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 79339 ആയും ഉയർന്നു.
ആയിരത്തിലധികം വൈറസ് ബാധയാണ് തലസ്ഥാന നഗരിയായ റിയാദിൽ ഒറ്റ ദിവസം സ്ഥിരീകരിച്ചത്. റിയാദ് 1099, ജിദ്ദ 447, മക്ക 411, ദമാം 198, മദീന 161, ഖോബാർ 145, ഖത്വീഫ് 131, ഹുഫൂഫ് 94, ജുബൈൽ 53, ഖമീസ് മുശൈത് 50, അൽ മുബാറസ് 46, തായിഫ് 42, ,മുസാഹ്മിയ 39, ദഹ്റാൻ 38, രാസ്തന്നൂറ 24, ഹഫർ അൽ ബാത്വിൻ 23, അബഹ, അഹദ് റുഫൈദ, സ്വഫ്‌വ 18 വീതം, ഹായിൽ 17, അൽ ഖർജ് 16, മഹായിൽ അസീർ 13, ദിരിയ 12, വാദി ദവാസിർ 11. പത്തിലധികം വൈറസ് ബാധ കണ്ടെത്തിയ സ്ഥലങ്ങൾ ഇവയാണ്. കൂടാതെ 54 മറ്റു നഗരങ്ങളിലും പത്തിൽ താഴെ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്.
ഇന്ന് 20,858 രോഗ പരിശോധന പൂർത്തിയാക്കി. ഇതിനകം 997,673 ടെസ്റ്റുകളാണ് രാജ്യത്താകമാനും ആകെ നടത്തിയത്. ഇന്നത്തെ റിപ്പോർട്ടിൽ മാത്രം 37 രോഗികളാണ് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്നത്. രാജ്യത്താകമാനം നിലവിൽ 1,669 രോഗികളാണ് ഗുരുതരാവസ്ഥയിലുള്ളത്. രാജ്യത്തെ 178 സിറ്റികളിൽ രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."