പത്ത് ഹോട്ട് സ്പോട്ടുകള്‍ കൂടി, തൃശൂരും കാസര്‍കോടുമാണ് ഇവയെല്ലാം, കൂടുതല്‍ രോഗികള്‍ പാലക്കാടും ആലപ്പുഴയിലും
തിരുവനന്തപുരം: ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ പാലക്കാട് ജില്ലയില്‍. തൊട്ടു പിന്നില്‍ ആലപ്പുഴയും തിരുവനന്തപുരവും. പാലക്കാട് 14 പേര്‍ക്കും, ആലപ്പുഴയില്‍ 11 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 10 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടയവും പത്തനംതിട്ടയുമാണ് തൊട്ടരികെ. കോട്ടയത്ത് എട്ടുപേര്‍ക്കും പത്തനംതിട്ടയില്‍ ഏഴുപേര്‍ക്കും.
പുതുതായി 10 ഹോട്ട് സ്പോട്ടുകളാണുള്ളത്. കാസര്‍ഗോഡ് ജില്ലയിലെ ചെമ്മനാട്, ചെങ്കള, നീലേശ്വരം, പുല്ലൂര്‍ പെരിയ, തൃശൂര്‍ ജില്ലയിലെ അവണൂര്‍, അടാട്ട്, ചേര്‍പ്പ്, വടക്കേക്കാട്, തൃക്കൂര്, ഇരിഞ്ഞാലക്കുട മുന്‍സിപ്പാലിറ്റി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. നിലവില്‍ 158 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
24 മണിക്കൂറിനിടെ 3813 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 95,397 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 90,662 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 22,855 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 21,230 സാമ്പിളുകള്‍ നെഗറ്റീവ് ആയി. 6,135 റിപ്പീറ്റ് സാമ്പിള്‍ ഉള്‍പ്പെടെ ആകെ 1,26,088 സാമ്പിളുകളാണ് പരിശോധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."