അന്തേവാസികളെ മുഖ്യധാരയില്‍ എത്തിക്കാനാവശ്യമായ നടപടികളെടുക്കും: മന്ത്രി കെ.കെ ശൈലജ
തൃശൂര്‍: അന്യ സംസ്ഥാന കുട്ടികളുള്ള സ്ഥാപനങ്ങളുള്‍പ്പെടെ കേരളത്തിലെ മുഴുവന്‍ അനാഥാലയ അന്തേവാസികള്‍ക്കും ഡിഫ്തീരിയ വാക്സിന് എടുക്കാന്‍ ഭാരവാഹികള്‍ തയ്യാറാകണമെന്ന് ആരോഗ്യ സാമൂഹിക നീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ അനാഥാലയങ്ങളില്‍ പഠിക്കുന്ന അന്തേവാസികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാനവശ്യമായ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന കാര്യവും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ പുവരധിവാസവും സാമൂഹിക നീതി വകുപ്പ് ഗൗരവമായി പരിഗണിക്കുമെന്നും മന്ത്രി ഉറപ്പ് നല്കി.
കേരള സ്റ്റേറ്റ് മുസ്ലിം ഓര്‍ഫനേജസ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ബഷീര്‍ കല്ലേപ്പാടം,ട്രഷറര്‍ സല്മാന് കാരക്കാട്, എക്സിക്യൂട്ടീവ് മെമ്പര്‍ സുലൈമാന്‍ കുഴിക്കരെ എന്നിവര്‍ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."