കൊവിഡ് ബാധിച്ച മാധ്യമ പ്രവര്‍ത്തകന്റെ നിസ്സഹായത പങ്കുവച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: 'ഞാനും എന്റെ കുടുംബവും ദുരിതത്തിലാണ്, ഞങ്ങളെ സഹായിക്കണം'. ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച മാധ്യമ പ്രവര്ത്തകന് അജയ് ഝായുടെ വാക്കുകളാണിത്.
കുടുംബത്തിലെ എല്ലാവര്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും കുടുംബം ഒന്നാകെ നിസ്സഹായാവസ്ഥയിലാണെന്നും രാഹുല്‍ഗാന്ധി ട്വിറ്ററില്‍ പങ്കുവച്ച വിഡിയോയില്‍ വ്യക്തമാകുന്നുണ്ട്.
ഭാര്യക്കും പെണ്മക്കള്ക്കുമുള്പ്പെടെ കുടുംബത്തിലെ എല്ലാവരും കൊവിഡ് ബാധിതരാണെന്നും. കുറച്ചു ദിവസങ്ങള്‍ക്കുമുന്‍പ് രണ്ട് ബന്ധുക്കള്‍ കൊവിഡ് ബാധിച്ച് മരിച്ചു.
മണിക്കൂറുകളോളം ഇവരുടെ മൃതദേഹം വീട്ടില്‍ സൂക്ഷിക്കേണ്ടിവന്നു. സമയം ഒരുപാട് പിന്നിട്ടതിനുശേഷമാണ് മൃതദേഹങ്ങള്‍ ആംബുലന്‍സെത്തി കൊണ്ടുപോയതെന്നും അജയ് പറയുന്നു.
ഡല്‍ഹി മുഖ്യമന്ത്രിക്കെതിരേയും വിഡിയോയില്‍ വിമര്‍ശനവുമുണ്ട്.
കൊവിഡ് പ്രതിരോധത്തിന് എല്ലാ സൗകര്യങ്ങളുണ്ടെന്നു പറയുന്ന അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവന തെറ്റാണെന്നും സത്യത്തില്‍ തങ്ങള്‍ക്ക് യാതൊരുവിധ സൗകര്യവും ലഭ്യമായിട്ടില്ലെന്നും അജയ് പറയുന്നു.
തനിക്ക് അഞ്ചും ഒന്‍പതും വയസ്സുമുള്ള രണ്ട് പെണ്‍മക്കളുണ്ടെന്നും സഹായത്തിനായി തങ്ങളെ സഹായിക്കാന്‍ ആരെങ്കിലും മുന്നോട്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞാണ് വിഡിയോ അവസാനിക്കുന്നത്.
അതേസമയം അജയ് ഝായെ പൊലുള്ള ആയിര കണക്കിന് സഹോദരങ്ങളുടെ വേദനയില്‍ പങ്കു ചേരുന്നെന്നും ചികിത്സിക്കാനും സംരക്ഷിക്കാനും സാധ്യമായതെല്ലാം ചെയ്യാമെന്നും രാഹുല്‍ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."