മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് താരത്തിന്റെ മരണം കൊലപാതകമെന്ന്: മരണകാരണം തള്ളിയിട്ടപ്പോള്‍ നെറ്റിയിലുണ്ടായ ആഴത്തിലുള്ള മുറിവ്, മകന്‍ അറസ്റ്റില്‍
കൊച്ചി: മുന്‍ കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് താരമായിരുന്ന കെ. ജയമോഹന്‍ തമ്പിയുടെ മരണം കൊലപാതകമെന്ന് സംശയം. മൃതദേഹത്തിനു രണ്ടു ദിവസത്തെ പഴക്കമുണ്ടായിരുന്നു. വീടിന്റെ മുകളില്‍ താമസിക്കുന്നവര്‍ ദുര്‍ഗന്ധത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്.
എന്നാല്‍ സംഭവത്തില്‍ മകന്‍ അശ്വിനെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തമ്പിയെ മകന്‍ തള്ളിയിട്ടപ്പോള്‍ നെറ്റിയിലുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് വിവരം. മകന്‍ കുറ്റം സമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ ദിവസമാണ് കെ. ജയമോഹന്‍ തമ്പിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിനു മുകളില്‍ താമസിക്കുന്നവര്‍ ദുര്‍ഗന്ധത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സിറ്റൗട്ടിനോട് ചേര്‍ന്ന മുറിയില്‍ മൂത്തമകന്‍ അശ്വിനും താമസിച്ചിരുന്നെങ്കിലും മുകളിലത്തെ നിലയില്‍ വാടകയ്ക്ക് താമസിച്ചിരുന്നവര്‍ ദുര്‍ഗന്ധം പരന്നതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
അച്ഛന്‍ ഇങ്ങനെ കിടന്നുറങ്ങാറുണ്ടെന്നും അതിനാല്‍ സംശയം ഒന്നും തോന്നിയില്ലെന്നുമായിരുന്നു മകന്‍ പൊലിസിന് നല്‍കിയ മൊഴി. അസ്വാഭാവിക മരണത്തിന് ഫോര്‍ട്ട് പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചതോടെയാണ് സംശയങ്ങള്‍ കൊലപാതകത്തിലേക്കുനീണ്ടിരിക്കുന്നത്.
ആലപ്പുഴ എസ്.ഡി.വി സ്‌കൂളിലെ മുന്‍ അധ്യാപകന്‍ പി. ഉണ്ണിക്കൃഷ്ണന്‍ നായരുടെ മകനാണ് ജയമോഹന്‍ തമ്പി. ക്രിക്കറ്റില്‍ മിഡില്‍ ഓര്‍ഡര്‍ ബാറ്റ്സ്മാനായി തിളങ്ങി. 1982 -84ല്‍ കേരളത്തിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായിരുന്നു. എസ്ബിടി ടീമിന്റെ ക്യാപ്റ്റനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."