HOME
DETAILS
MAL
കൊവിഡ്; മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും സ്ഥിതി ഗുരുതരം
backup
June 09 2020 | 17:06 PM
മുംബൈ: മഹാരാഷ്ട്രയില്‍ 2259 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് രോഗികളുടെ എണ്ണം 90,887 ആയി. 24 മണിക്കൂറിനിടെ 120 പേരാണ് മരിച്ചത്. മരണസംഖ്യ 3289 ആയി ഉയര്‍ന്നു.
നിലവില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്ര ചൈനയെ മറികടന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നീക്കുന്നതിനിടെ കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നത് വളരെയധികം ആശങ്കകള്‍ ഉണ്ടാക്കുന്നു.
കൊവിഡില്‍ വിറങ്ങലിച്ച് തമിഴ്‌നാട്. ഇന്ന് 1,685 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 34,974 ആയി. 24 മണിക്കൂറിനിടെ ചെന്നൈയില്‍ മാത്രം 20 പേരാണ് മരിച്ചത്.
ഇതോടെ മരണസംഖ്യ 307 ആയി ഉയര്‍ന്നു.രാജ്യത്ത് 266 പേരാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കൊവിഡ് മരണം 7,446 ആയി ഉയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."