ഓണം ഓഫറുകളുമായി എല്‍.ജി കാംപയിന്‍
കൊച്ചി: ഓണവിപണി ലക്ഷ്യമാക്കി എല്‍.ജി ഇലക്ട്രോണിക്‌സ് ഇന്ത്യാ ലിമിറ്റഡ് സവിശേഷ ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു. 21 - ാം പിറന്നാള്‍ ആഘോഷങ്ങളോട് അനുബന്ധിച്ച് എല്‍.ജി സെലിബ്രേറ്റിംഗ് ഹെല്‍ത്ത് ആന്റ് ഹാപ്പിനസ് എന്ന പ്രചാരണപരിപാടിക്കും കൊച്ചിയില്‍ തുടക്കം കുറിച്ചു. കാംപയിന്‍ ഉദ്ഘാടനം എല്‍.ജി നാഷണല്‍ സെയില്‍സ് ഡയറക്ടര്‍ സഞ്ജീവ് അഗര്‍വാള്‍ നിര്‍വഹിച്ചു. റീജണല്‍ ബിസിനസ് ഹൈഡ് സൗത്ത് സുധീര്‍ പി, അമിത് ഗുജ്‌റാള്‍, മുഹമ്മദ് റാഫി, സജി സുന്ദര്‍ ഉമേജ് പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു. 14 ദിവസം വരെ ഭക്ഷണസാധനങ്ങളുടെ പുതുമ നഷ്ടപ്പെടാതെ കാത്ത് സൂക്ഷിക്കുന്ന ലീനിയര്‍ ഇന്‍വെര്‍ട്ടര്‍ ടെക്‌നോളജി ഉപയോഗപ്പെടുത്തിയിട്ടുള്ള പുതുനിര റെഫ്രിജെറേറ്ററുകള്‍, 100ശതമാനം ശുദ്ധമായ കുടിവെള്ളം ഉറപ്പ് വരുത്തുന്നതിന് സ്റ്റെയിന്‍ലസ്സ് സ്റ്റീല്‍ വാട്ടര്‍ ടാങ്കുകള്‍ ഉള്‍ക്കൊള്ളുന്ന എല്‍.ജിയുടെ വാട്ടര്‍ പ്യൂരിഫയറുകള്‍, അലര്‍ജികളെ ഒഴിവാക്കാന്‍ സഹായിക്കുന്ന സ്റ്റീം വാഷ് വാഷിംഗ് മെഷീന്‍സ് എന്നിവയാണ് പുതിയ ഉല്‍പന്നനിരകള്‍. തിരഞ്ഞെടുക്കപ്പെട്ട ഉല്‍പന്നങ്ങള്‍ വാങ്ങുമ്പോള്‍ ഉപഭോക്താവിന് നറുക്കെടുപ്പിലൂടെ 100ല്‍ പരം ഉല്‍പന്നങ്ങള്‍ സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരം ഈ സ്‌ക്കീമില്‍ ലഭ്യമാകും. ഒപ്പം സ്‌ക്രാച്ച് ആന്റ്‌വിന്‍ ഓഫറിലൂടെ 2.2 കോടി രൂപയുടെ ക്യാഷ് ബാക്ക് സമ്മാനങ്ങള്‍ ഉള്‍പ്പടെ നിരവധി ഓണം ഓഫറുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."