HOME
DETAILS

"ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയില്‍ പൗരന്മാര്‍ക്ക് നാല്‍ക്കാലികളുടെ സ്ഥാനം പോലുമില്ല!" എംബസിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി സാമൂഹ്യപ്രവര്‍ത്തകര്‍ രംഗത്ത്

  
backup
June 09 2020 | 19:06 PM

9845618765646418647568796784656748-2

"പൗരന്മാരോടുള്ള എംബസിയുടെ ക്രൂരത ഇനിയും അനുവദിക്കരുത്!, തന്നെ അറസ്റ്റ് ചെയ്ത് നാടുകടത്തിയാലും എംബസിക്കുമുന്നില്‍ ഒറ്റയാള്‍ സമരം നടത്തുമെന്ന് മലയാളി സാമൂഹ്യ പ്രവര്‍ത്തകന്‍"

മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്നും എംബസിയില്‍ സഹായം തേടിയെത്തുന്നവര്‍ക്ക് ക്രൂരമായ പെരുമാറ്റവും മാനസിക പീഢനവുമാണ് ഏറ്റുവാങ്ങേണ്ടി വരുന്നതെന്നും ആരോപിച്ച് ബഹ്റൈനിലെ മലയാളി സാമൂഹ്യ പ്രവര്‍ത്തകര്‍ രംഗത്ത്.

ബഹ്റൈനിലെ സാമൂഹ്യ പ്രവര്‍ത്തകരും മീഡിയാ പ്രവര്‍ത്തകരുമുള്‍ക്കൊള്ളുന്ന വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ കഴിഞ്ഞ ദിവസമാണ് എംബസി ഉദ്യോഗസ്ഥരുടെ ചില മോശം നടപടികള്‍ ചൂണ്ടിക്കാട്ടി രൂക്ഷമായ ആരോപണങ്ങളും ചര്‍ച്ചകളും നടന്നത്.

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാതലത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എംബസിയിലെത്തുന്ന പൗരന്മാരോട് വളരെ ക്രൂരമായാണ് എംബസി ഉദ്യോഗസ്ഥര്‍ പെരുമാറുന്നതെന്നായിരുന്നു പ്രധാന ആരോപണം.

കഴിഞ്ഞ ദിവസം എംബസിയിലെത്തിയ വൃദ്ധന്മാരുള്‍പ്പെടെയുള്ള പ്രവാസികളെ മണിക്കൂറുകളോളം എംബസിക്കു പുറത്ത് പൊരിവെയിലില്‍ നിര്‍ത്തിയ സംഭവം ഒരു ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ക്കിടയിലും സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളിലും 'എംബസിയുടെ ക്രൂരത' സജീവ ചര്‍ച്ചയായത്.

നിലവില്‍ 40 ഡിഗ്രിയോളം വരുന്ന ബഹ്റൈനിലെ താപനിലയില്‍ എംബസി കവാടത്തിനു് പുറത്ത് പാവപ്പെട്ട പ്രവാസികളെ മണിക്കൂറുകളോളം പൊരിവെയിലില്‍ നിര്‍ത്തിയത് ക്രൂരതയാണെന്നും ഇന്ത്യന്‍ എംബസിയില്‍ സ്വന്തം പൗരന്മാര്‍ക്ക് നാല്‍ക്കാലികളുടെ പരിഗണന പോലും ലഭിക്കുന്നില്ലെന്നും
ഇതവസാനിപ്പിക്കണമെന്നും ചിലര്‍ പ്രതികരിച്ചു.

"എംബസിയുടെ ഇത്തരം നടപടിക്കെതിരെ മറ്റാരുമില്ലെങ്കിലും താന്‍ ഒറ്റയാള‍് സമരം നടത്തുമെന്നും അതിന്‍റെ പേരില്‍ തന്നെ അറസ്റ്റ് ചെയ്ത് നാടുകടത്തിയാലും തനിക്ക് പ്രശ്നമില്ലെന്ന" ഒരു പ്രമുഖ മലയാളി സാമൂഹ്യ പ്രവര്‍ത്തകന്‍റെ വാക്കുകളാണ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ ചര്‍ച്ച സജീവമാക്കിയത്. (ശബ്ദ സന്ദേശം കേള്‍ക്കാം..)

[video mp4="http://suprabhaatham.com/wp-content/uploads/2020/06/Embassy.mp4"][/video]

എംബസിയിലെത്തുന്നവരെ മുഴുവന്‍ ഉള്‍ക്കൊള്ളാനാവും വിധം വിശാലമായ എംബസി കൗണ്‍സില്‍ ഹാളും ഓഡിറ്റോറിയവും ഉണ്ടായിരിക്കെയാണ് പാവപ്പെട്ട പ്രവാസികളെ ഇപ്രകാരം പൊരിവെയിലില്‍ നിര്‍ത്തി എംബസി ഉദ്യോഗസ്ഥര്‍ ക്രൂരത കാണിക്കുന്നതെന്നും ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ എംപിമാര്‍ മുഖേനെയും അല്ലാതെയും കേന്ദ്ര സര്‍ക്കാറിന്‍റെയും വിദേശകാര്യ വകുപ്പിന്‍റെയും ശ്രദ്ധയില്‍ പെടുത്തണമെന്നും അഭിപ്രായങ്ങളുയര്‍ന്നു.

അതിനിടെ എംബസിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ആര്‍.എഫ് ഒരു സ്വതന്ത്ര സംഘടനയല്ലെന്നും സംഘടനക്ക് പരിമിതികളുണ്ടെന്നും വ്യക്തമാക്കിയ ഐ.സി.ആര്‍.എഫ് പ്രതിനിധി, എംബസിക്ക് പുറത്ത് നില്‍ക്കുന്നവര്‍ക്ക് കഴിഞ്ഞ ദിവസം വെള്ളം വിതരണം ചെയ്യാനുള്ള ശ്രമം നടത്തിയെങ്കിലും സെക്ക്യൂരിറ്റി പ്രശ്നം കാരണം നടന്നില്ലെന്നും ഗ്രൂപ്പില്‍ അറിയിച്ചു.

ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ചയായതോടെ നിരവധി പേര്‍ എംബസിയുമായി ബന്ധപ്പെട്ട തങ്ങളുടെ ദുരനുഭവങ്ങള്‍ വിവരിച്ചും രംഗത്തു വന്നിട്ടുണ്ട്.

'മിക്ക സമയത്തും എംബസിയില്‍ വിളിച്ചാല്‍ ആരും ഫോണ്‍ എടുക്കാറില്ല', 'എംബസിയിലുള്ളത് ആഫ്രിക്കന്‍ സെക്യൂരിറ്റിക്കാരനായതിനാല്‍ അവിടെ എത്തുന്ന പാവം പ്രവാസികളെ അകത്തേക്ക് കയറ്റി വിടാനോ അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി വേണ്ടത് ചെയ്തു കൊടുക്കാനോ തയ്യാറാവുന്നില്ല', 'ചില പ്രമുഖര്‍ക്കും എംബസി ഉദ്യോഗസ്ഥര്‍ സമ്മതം നല്‍കുന്നവര്‍ക്കും മാത്രമാണ് എംബസിയുടെ അകത്തേക്ക് പ്രവേശനം'... തുടങ്ങി എംബസി ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഉയരുന്നത്.
അതിനിടെ എംബസിയില്‍ അംബാസിഡറില്ലാത്തതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്ന ആക്ഷേപവും ഉയരുന്നുണ്ട്. നിലവിലുണ്ടായിരുന്ന അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ 2020 ജനുവരി 30നാണ് വിരമിച്ചത്. ഇതിന് ശേഷം പുതിയ അംബാസിഡര്‍മാരായി ആരും എംബസിയില്‍ എത്തിയിട്ടില്ല. ഇതിനിടെ ഈ പ്രശ്നത്തിലുള്ള മുറവിളി ശക്തമായപ്പോള്‍ പിയൂഷ് ശ്രീവാസ്തവ പുതിയ അംബാസഡറായി എത്തുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും  കഴിഞ്ഞ നാലു മാസമായി ഇന്ത്യന്‍ എംബസി നാഥനില്ലാ കളരിയായി തന്നെ തുടരുകയാണെന്നാണ് ആക്ഷേപം. ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയില്‍ അംബാസിഡറില്ലാത്ത കാര്യം സുപ്രഭാതം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Also read: രണ്ടരമാസമായി  അംബാസഡറില്ല: കോവിഡ് കാലത്തും നാഥനില്ലാ കളരിയായി ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസി...



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  2 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  2 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  2 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  2 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  2 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago