ജല അതോറിറ്റിക്കെതിരേ പരാതിയുമായി എല്‍.ഡി.എഫ്
കൊളച്ചേരി: കൊളച്ചേരി സെക്ഷനില്‍ ജല അതോറിറ്റിയുടെ കുടിവെള്ളം വിതരണം കാര്യക്ഷമമല്ലെന്നും കമ്പില്‍, ചെറുകുന്ന് പ്രദേശങ്ങളില്‍ ജലവിതരണം നടത്തുന്നതില്‍ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എല്‍.ഡി.എഫ് ചെറുകുന്ന് ബൂത്ത് കമ്മിറ്റി ജല അതോറിറ്റി എന്‍ജിനിയര്‍ക്ക് നിവേദനം നല്‍കി. ആഴ്ചയില്‍ രണ്ടുതവണ ജലവിതരണം നടത്തുന്നുണ്ടെങ്കിലും കമ്പില്‍, ചെറുകുന്ന് പ്രദേശങ്ങളില്‍ കൃത്യമായി വെള്ളം ലഭിക്കുന്നില്ല. വാള്‍വ് കണ്‍ട്രോള്‍ ചെയ്യുന്ന കരാര്‍ തൊഴിലാളികള്‍ തികഞ്ഞ അനാസ്ഥയാണിതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. പ്രശ്‌ന പരിഹാരത്തിന് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നില്ലെന്നും വാട്ടര്‍ കണക്ഷനുള്ള ഉപഭോക്താക്കള്‍ ഓഫിസില്‍ വിളിച്ചാല്‍ കൃത്യമായ മറുപടി നല്‍കാതെ ഉപഭോക്താക്കളെ അധിക്ഷേപിക്കുന്നതായും ആരോപിക്കുന്നു.
സീനിയോറിറ്റി മറികടന്നുള്ള വാട്ടര്‍ കണക്ഷന്‍ നല്‍കുന്ന പ്രവണത അവസാനിപ്പിച്ച് ജലവിതരണം കാര്യക്ഷമമാക്കണമെന്നും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ പ്രത്യക്ഷ സമര പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."