HOME
DETAILS
MAL
പെന്‍ഷനേഴ്സ് കലക്ടറേറ്റ് മാര്‍ച്ച് നാളെ
backup
July 03 2018 | 07:07 AM
തൃശൂര്‍: കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്സ് യൂനിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ കലക്ടറേറ്റ് മാര്‍ച്ച് നടത്തും.
പങ്കാളിത്ത പെന്ഷന് നിയമം റദ്ദാക്കുക, സ്റ്റാറ്റിയൂട്ടറി പെന്ഷന് പുനഃസ്ഥാപിക്കുക, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കലക്ടറേറ്റ് മാര്‍ച്ച് നടത്തുന്നതെന്ന് ജില്ലാ പ്രസിഡന്റ് എ.പി ജോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 10ന് പടിഞ്ഞാറേകോട്ടയില്‍ നിന്നു മാര്‍ച്ച് ആരംഭിക്കും.
യൂനിയന്‍ സംസ്ഥാന സെക്രട്ടറി വി.വി പരമേശ്വരന് ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി വി.വി പരമേശ്വരന്, വൈസ് പ്രസിഡന്റ് ജോസഫ് മുണ്ടശേരി, ജോയിന്റ് സെക്രട്ടറിമാരായ കെ.എം ശിവരാമന്, പി.ഐ സൈമണ്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."