കുട്ടികളുടെ ഗ്രന്ഥശാലയില്‍ വരുന്നത് മുതിര്‍ന്നവര്‍
പാലക്കാട്: കുട്ടികളുടെ ഗ്രന്ഥശാലയില്‍ പഠിക്കാന്‍ വരുന്നത് കുട്ടികളല്ല മുതിര്‍ന്നവര്‍. പാലക്കാട് നഗരസഭയുടെ ജവഹര്‍ലാല്‍ നെഹ്‌റു ജന്മശതാബ്ദി കുട്ടികളുടെ ഗ്രന്ഥശാലയിലാണ് സംഭവം. കുട്ടികള്‍ക്ക് വേണ്ണ്ടി നിര്‍മിച്ച ഗ്രന്ഥശാലയില്‍ വരുന്നതില്‍ കൂടൂതലും 70 വയസിനു മുകളിലുള്ളവരും കോളജ് വിദ്യാര്‍ഥികളുമാണ്.
1990ല്‍ ജവഹര്‍ലാല്‍ നെഹ്‌റു ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ചാണ് വായനശാല സ്ഥാപിച്ചത്. ഇതൊരു റഫറന്‍സ് വായനശാലയാണ്. ഇവിടെ റഫറന്‍സിനായും, കുട്ടികള്‍ക്ക് വായിക്കാനായും 3500ഓളം പുസ്തകങ്ങളുണ്ട്. കൂടാതെ മാസികകള്‍, പത്രങ്ങള്‍ തുടങ്ങിയവയും ഉണ്ട്. ഇന്നും കോളജ് വിദ്യാര്‍ഥികള്‍ റഫറന്‍സിനായി ഈ ഗ്രന്ഥശാലയെ ആശ്രയിക്കുന്നു. എങ്കിലും സ്‌കൂള്‍ കുട്ടികളെ ഈ വഴിക്ക് കാണാറില്ല.
നല്ല മാര്‍ബിളിട്ട നിലം, വൃത്തിയുള്ള ചുമരുകള്‍, മേശകള്‍, കസേരകള്‍ ഒന്നിനും ഒരു കുറവും ഈ വായനശാലയ്ക്ക് ഇല്ല. മറ്റു വായനശാലകളില്‍നിന്ന് ഈ ഗ്രന്ഥശാല വ്യത്യസ്തമാക്കുന്നത് ഇത് കുട്ടികളുടെ ഗ്രന്ഥശാലയായതിനാലാണ്. പക്ഷേ കുട്ടികള്‍ക്കു വേണ്ടിയുള്ള ഗ്രന്ഥശാലയില്‍ കുട്ടികള്‍ മാത്രം വരാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."